Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വാഹനമോഷണം മൂന്നുപേർ പെരുമ്പടപ്പ് പോലീസ് പിടിയിൽ


വാഹനമോഷണം മൂന്നുപേർ പെരുമ്പടപ്പ് പോലീസ് പിടിയിൽ

 കഴിഞ്ഞദിവസം പെരുമ്പടപ്പിൽ നിന്നും മോഷണം പോയ സജി എന്ന ആളുടെ ബൈക്ക് പെരുമ്പടപ്പ് പോലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തി. മോഷണവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പെരുമ്പടപ്പ് പോലീസ് പിടികൂടി.

വെളിയംകോട് താവളകുളം മേനന്തോട്ടിൽ മുഹമ്മദ് അസ്ലം, വെളിയങ്കോട് എസ് ഐ പടി അറയ്ക്കൽ വീട്ടിൽ റിൻഷാദ്, വെളിയങ്കോട് ചെറിയാന്തിയുറത്ത് വീട്ടിൽ മുഹമ്മദ് റാഫി എന്നിവരെയാണ് പിടികൂടിയത്


കഴിഞ്ഞദിവസം പുത്തൻപള്ളി പാറ ആമൂരു ഷാപ്പിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള വീട്ടിൽ നിന്ന് നിർത്തിയിട്ടിരുന്ന ബുള്ളറ്റ് ആണ് മോഷണം പോയത്.   

പെരുമ്പടപ്പ് എസ് എച്ച് ഒ സി രമേശിന്റെ നേതൃത്വത്തിൽ സബ് സബ് ഇൻസ്പെക്ടർ പ്രീത ബാബു, സബ് ഇൻസ്പെക്ടർ, അനൂപ് സിവിൽ പോലീസ് ഓഫീസർമാരായ വിഷ്ണുനാരായണൻ,നിതിൻ എന്നിവരുടെ അന്വേഷണത്തിലാണ് ബൈക്ക് കണ്ടെത്തിയത്.

വാഹന മോഷണങ്ങൾ ഏറിവരുന്ന ഈ സാഹചര്യത്തിൽവാഹനങ്ങൾ സുരക്ഷിതമായി ലോക്ക് ചെയ്തു വെക്കുന്നതിൽ ജനങ്ങൾ ശ്രദ്ധ കാണിക്കണമെന്ന് പെരുമ്പടപ്പ് എസ് എച്ച് ഒ സി രമേശ് അറിയിച്ചു
🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments