Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പട്ടയ മിഷ്യൻ താലൂക്ക് തല ദൗത്യ സംഘം മാട്ടുമ്മൽ തുരുത്ത് സന്ദർശിച്ചു.


പട്ടയ മിഷ്യൻ താലൂക്ക് തല ദൗത്യ സംഘം മാട്ടുമ്മൽ തുരുത്ത് സന്ദർശിച്ചു.


പട്ടയമിഷ്യൻ പദ്ധതിയുടെ ഭാഗമായി വെളിയങ്കോട് ഗ്രാമ പഞ്ചായത്തിലെ പട്ടയപ്രശ്നങ്ങൾ പരിഹരിക്കുന്നതിൻ്റെ ഭാഗമായി വെളിയങ്കോട് ഗ്രാമ പഞ്ചായത്തിലെ മാട്ടുമ്മൽ തിരുത്ത് സന്ദർശിച്ചു . വെളിയങ്കോട് പൊന്നാനി താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ പട്ടയം ലഭിക്കാതെ പ്രയാസമനുഭവിക്കുന്നവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനെ ഭാഗമായി കൊണ്ട് പഞ്ചായത്തിലെ പട്ടയ പ്രശ്നങ്ങൾ ഇനം തിരിച്ചതിൽ ഒരു പ്രദേശമാണ് മാട്ടുമ്മൽ തുരുത്ത് പുഴ പുറമ്പോക്ക് ഭൂമിയാണ് . 29 കുടുംബങ്ങളാണ് അവിടെ താമസിച്ചു വരുന്നത് . പ്രസ്തുത കുടുംബങ്ങൾക്ക് ഇത് വരെ പട്ടയം കിട്ടാത്ത സാങ്കേതിക പ്രശ്നത്തെ കുറിച്ച് പഠിക്കുന്നതിനും , അവ കണ്ടെത്തി കൊണ്ട് വിശദമായ റിപ്പോർട്ട് ജില്ലാ കലക്ടർ മുഖേന സർക്കാറിലേക്ക് നല്കുന്നതിന് വേണ്ടിയാണ് പഞ്ചായത്ത് , റവന്യൂ , ഫിഷറീസ് തുടങ്ങി ഡിപ്പാർട്ട്മെൻ്റിൻ്റെ സംയുക്ത പരിശോധന സ്ക്വാഡ് സന്ദർശനം നടത്തിയത് . 

ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കല്ലാട്ടേൽ ഷംസു , ഡപ്യൂട്ടി തഹസിൽദർ , പി.കെ. സുരേഷ് , ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഫൗസിയ വടക്കേപ്പുറത്ത് , വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മജീദ് പാടിയോടത്ത് , ഗ്രാമ പഞ്ചായത്ത് സെക്രട്ടറി വി .എ. ഉണ്ണികൃഷ്ണൻ , വിലേജ് ഓഫീസർ ഭഗവത് സിംഗ് . എം. എസ് . വാർഡ് മെമ്പർ ഷരീഫ മുഹമ്മദ് , താലൂക്ക് സർവ്വയർ നാരായണൻക്കുട്ടി , ഫിഷറീസ് ഓഫീസർ എ. എ . സുലൈമാൻ , മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ. കെ . ബീരാൻകുട്ടി തുടങ്ങിയ സംഘമാണ് സന്ദർശനം പരിശോധന നടത്തിയത് .

വെളിയങ്കോട് ഗ്രാമ പഞ്ചായത്തിലെ പട്ടയപ്രശ്നങ്ങൾ നിലനിൽക്കുന്ന മറ്റ് പ്രദേശങ്ങളായ , പത്തിരം എസ് . സി. കോളനി , പതിനാറാം കോളനി , എസ്. ഐ. പടി . ലക്ഷം വീട് കോളനി ,താവളകുളം ശ്രീലങ്കൻ കോളനി , എന്നിവടങ്ങളിൾ പരിശോധന നേരത്തെ നടത്തിയിരുന്നു . കൂടാതെ നരണിപ്പുഴ - കുമ്മിപ്പാലം കോൾ നിലത്തിലെ കൃഷി ഉടമകൾ , മറ്റ് പ്രദേശങ്ങളിലെ വ്യക്തികൾ എന്നിവർക്കുള്ള പട്ടയ പ്രശ്നങ്ങൾ സംബന്ധിച്ച് പഞ്ചായത്ത് ഭരണ സമിതി റവന്യൂ വകുപ്പിന് വിവരങ്ങൾ കൈമാറിയിട്ടുണ്ട് .

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments