പൊന്നാനി തീരത്തെ കൈവിട്ട് ഇടതുപക്ഷം: MLA ഓഫീസിലേക്ക് യൂത്ത് ലീഗ് ബഹുജന മാർച്ച് ജൂലൈ 3-ന്
പൊന്നാനി : പതിറ്റാണ്ടുകളായി തീരദേശ മേഖലയോട് കാണിക്കുന്ന ഇടതുപക്ഷത്തിന്റെ കടുത്ത അവഗണനയിൽ പ്രതിഷേധിച്ചും, കടൽഭിത്തി നിർമ്മിക്കണമെന്നാവശ്യപ്പെട്ട് കൊണ്ടും പൊന്നാനി നിയോജക മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൂലൈ 3-ന് രാവിലെ 10 മണിക്ക് പൊന്നാനി എം.എൽ.എ ഓഫീസിലേക്ക് ബഹുജന മാർച്ച് സംഘടിപ്പിക്കും.
മാർച്ച് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് ഉദ്ഘാടനം ചെയ്യും.
പൊന്നാനി മണ്ഡലത്തെ തുടർച്ചയായി പ്രതിനിധീകരിക്കുന്ന ഇടതുപക്ഷ ജനപ്രതിനിധികൾ തീരദേശ മേഖലക്ക് വേണ്ടി ബജറ്റിൽ കോടികൾ പ്രഖ്യാപിക്കുക മാത്രമാണ് ചെയ്യുന്നത്.യാതൊരു വിധ പദ്ധതികളും നടപ്പിലാക്കാനാവാതെ തീരദേശ ജനതയെ തുടർച്ചയായി കബളിപ്പിച്ച് കൊണ്ടിരിക്കുകയാണ്.തീരദേശ പാക്കേജുകൾ എല്ലാം പ്രഖ്യാപനങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കുകയാണ്.
കാലവർഷം എത്തിയതോടെ കടലാക്രമണവും രൂക്ഷമായി.നിരവധി വീടുകളാണ് കടലെടുത്ത് കൊണ്ടിരിക്കുന്നത്.
എം.എൽ.എ ഓഫീസ് മാർച്ച് വിജയിപ്പിക്കുന്നതിന് വേണ്ടി വിളിച്ച് ചേർത്ത യൂത്ത് ലീഗ് നേതൃ സംഗമം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഫൈസൽ ബാഫഖി തങ്ങൾ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ഷെബീർ ബിയ്യം അധ്യക്ഷനായി. യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി കെ.സി ശിഹാബ് മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ. കെ.എ ബക്കർ, ഭാരവാഹികളായ കെ.വി റഫീഖ്, എ.എ റഊഫ്, മുനീർ ചെറവല്ലൂർ, അഡ്വ. നിയാസ്, ഷെബീർ മാങ്കുളം,റാഷിദ് നാലകത്ത്, സലീം ഗ്ലോബ്, ജഫീറലി പള്ളിക്കുന്ന്,ഷെരീഖ് പനമ്പാട്, ഷാഫി ചെറവല്ലൂർ,മണ്ഡലം വൈറ്റ് ഗാർഡ് ക്യാപ്റ്റൻ അൻസാർ പുഴമ്പ്രം സംസാരിച്ചു. ഫാറൂഖ് പുതുപൊന്നാനി, വി.പി ഹനീഫ, മുർഷാദ് പുതുപൊന്നാനി, ഷെബീർ പെരുമ്പടപ്പ്, ഹന്നാൻ മാരാമുറ്റം, ഫാദിഹ് എറവറാംകുന്ന് ചർച്ചകൾക്ക് നേതൃത്വം നൽകി.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments