Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

നോളജ് ജോബ് ഓറിയന്റഷനും കരിയർ ക്ലിനിക്കും സംഘടിപ്പിച്ചു


നോളജ് ജോബ് ഓറിയന്റഷനും കരിയർ ക്ലിനിക്കും സംഘടിപ്പിച്ചു


പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിന്റെയും കേരള നോളജ് എക്കോണമി മിഷന്റെയും സംയുക്താഭിമുഖ്യത്തിൽ മാറഞ്ചേരി വെളിയങ്കോട് ഗ്രാമപഞ്ചായത്തുകളിലെ ഉദ്യോഗാർഥികൾക്കായി നോളജ് ജോബ് ഓറിയന്റഷനും കരിയർ ക്ലിനിക്കും സംഘടിപ്പിച്ചു. തൊഴിൽമേളയുടെ ഭാഗമായാണ് ഡി.ഡബ്ല്യു.എം.എസ് കണക്ട് ആപ്പ് വഴി രജിസ്റ്റർ ചെയ്തവർക്കായി ക്ലാസ് സംഘടിപ്പിച്ചത്. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ ഇ. സിന്ധു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് മെമ്പർ പി.അജയൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.ജെ അമൽദാസ്, നോളജ് മിഷൻ റീജിയണൽ പ്രോഗ്രാം മാനേജർ എം.എ സുമി, ഡി.പി.എം നൗഫൽ, സ്‌കിൽ പ്രോഗ്രാം മാനേജർമാരായ ഡിറ്റി തോമസ്, സിബി അക്ബർ അലി, ആനന്ദ, കെ ലക്ഷ്മി പ്രിയ, ഹസ്‌നത്, ടിജിൻ മാത്യൂസ്, സജാസ് തുടങ്ങിയവർ പങ്കെടുത്തു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments