Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വയോജനങ്ങൾക്ക് പകരം പാമ്പുകളുടെ താവളമായി മാറഞ്ചേരി പകൽവീട്


വയോജനങ്ങൾക്ക് പകരം പാമ്പുകളുടെ താവളമായി മാറഞ്ചേരി പകൽവീട്


മാറഞ്ചേരി പരിച്ചകത്ത് പ്രവർത്തിക്കുന്ന പെരുമ്പടപ്പ് ബ്ലോക്ക്‌ പഞ്ചായത്തിന് കീഴിൽ ഉള്ള  സ്പെക്ട്രം ബഡ്‌സ് സ്കൂൾനോട്‌ ചേർന്ന് നിൽക്കുന്ന മാറഞ്ചേരി ഗ്രാമ പഞ്ചായത്തിന്റെ കീഴിൽ ഉള്ള പകൽ വീടിന്റെ പരിസരം കാടു പിടിച്ചു പാമ്പുകളുടെ കേന്ദ്രമായി മാറിയിരിക്കുകയാണ് രണ്ടു തവണയായി ശാരീരികവും, മാനസീകവുമായി പ്രയാസമനുഭവിക്കുന്ന കുട്ടികൾ പഠിക്കുന്ന സ്കൂളിൽ നിന്നും പാമ്പിനെ കാണുന്നു, ചേർത്ത് നിർത്തേണ്ട കുട്ടികളെ അപകടത്തിലേക്കു തള്ളി വിടുന്ന അവസ്ഥയാണ് ഇവിടെ നില നിൽക്കുന്നത്. ഈ കാര്യം ആദ്യം തന്നെ പഞ്ചായത്തിൽ പറഞ്ഞപ്പോൾ തൊഴിലുറപ്പ് തൊഴിലാളികളെ പറഞ്ഞയക്കുകയും അവർ അവരുടെ രക്ഷാർത്ഥം  പണി നടത്താതെ മടങ്ങി പോവുകയും ഉണ്ടായി.കഴിഞ്ഞ ദിവസം വീണ്ടും പാമ്പിനെ കാണുകയും പാമ്പിനെ പിടികൂടുകയും ഉണ്ടായതിന്റെ ഭാഗമായി UDF മെമ്പർ മാരായ നൂറുദ്ധീൻ പോഴത്ത്, KC ശിഹാബ്, P റംഷാദ് എന്നിവർ  പഞ്ചായത്തിൽ നേരിട്ടത്തി ഈ വിഷയം എത്രയും വേഗം പരിഹരിക്കണം എന്നാവശ്യപെട്ടുകൊണ്ട് പഞ്ചായത്ത് അസി :സെക്രട്ടറിക്ക് നിവേദനം കൊടുക്കുകയും ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഈ വിഷയം നാളെ തന്നെ പരിഹരിക്കാം എന്ന് ഉറപ്പ് നൽകുകയും ചെയ്തിട്ടുണ്ട്.പകൽ വീടിനോട് ചേർന്ന് അങ്കൻവാടിയും, ഗ്രാമപഞ്ചായത്ത്  ഹോമിയോ ഡിസ്‌പെൻസറി കൂടി നിൽക്കുന്ന പ്രദേശമാണ് ഇത്.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com



Post a Comment

0 Comments