പെരുമുടിശ്ശേരി ക്ഷേത്ര കുളത്തിൽ മൽസ്യങ്ങൾ ചത്തുപൊങ്ങി.
എരമംഗലം താഴത്തേൽപടി പെരുമുടിശ്ശേരി ക്ഷേത്രത്തിലെ വർഷങ്ങൾ പഴക്കമുള്ള ക്ഷേത്രക്കുളത്തിലാണ് മൽസ്യങ്ങൾ ചത്തു പൊങ്ങിയത്. ഇന്ന് കാലത്ത് മുതൽ ക്ഷേത്ര കുളത്തിലെ വെള്ളത്തിന് നിറവത്യാസം സംഭവിച്ചതായും കറുത്ത നിറം പടർന്നതായും നാട്ടുകാർ പറയുന്നു. വാർഡ് ജനപ്രതിനിധി പി. പ്രിയയുടെ നിർദ്ദേശത്തെ ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. പരിശോധനക്ക് ശേഷം അടിയന്തിര നടപടികൾ സ്വീകരിക്കും.
ചെറുതും വലുതുമായ നിരവധി മൽസ്യങ്ങളാണ് കുളത്തിൽ ചത്തുപൊങ്ങിയത്. മൽസ്യ ബന്ധനം നടത്താത്ത ക്ഷേത്ര കുളത്തിൽ മൽസ്യങ്ങൾ ചത്തുപൊങ്ങിയത് നാട്ടുകാരിലും ആശങ്ക ഉണർത്തുന്നു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments