കടവനാട് ദമ്പതികളോട് നന്ദി പറയുന്നു മരണ ശേഷവും. കടവനാട് ആരോഗ്യ കേന്ദ്രം നാടിന് സമർപ്പിച്ചു.
കടവനാട് 26 ാം വാർഡിൽ കോളക്കോടൻ റോഡരികിൽ ഒരു നഗരാരോഗ്യ കേന്ദ്രത്തിനാവശ്യമായ സ്ഥലം സൗജന്യമായി നൽകിയ പള്ളപ്രം പടുന്ന വേലായുധേട്ടനും അദ്ദേഹത്തിന്റെ സഹോദരൻ ദിവാകരേട്ടനും നൽകുന്നത് ഉദാരതയുടെ പുതിയ മാതൃകകളാണ് . അകാലത്തിൽ വിട്ട് പിരിഞ്ഞ പടുന്നവളപ്പിൽ വേലായുധേട്ടന്റെ സഹധർമ്മിണിയായ പ്രേമ സ്മരണയ്ക്കായാണ് സ്ഥലം വിട്ട് നൽകിയതെങ്കിലും കെട്ടിടനിർമ്മണം പൂർത്തികരിക്കുന്നതിന് മുൻപ് വേലായുധേട്ടനും അകാലത്തിൽ വിട്ട് പിരിഞ്ഞു. അതുകൊണ്ട് ആരോഗ്യ കേന്ദ്രത്തിൻ്റെ കെട്ടിടം പടുന്നവളപ്പിൽ വേലായുധൻ - പ്രേമ എന്നവരുടെ നാമധേയത്തിൽ അറിയപ്പെടും.
ആരോഗ്യ കേന്ദ്രത്തിന് വിട്ടുനൽകുന്ന ഭൂമിയുടെ പ്രമാണങ്ങൾ നഗരസഭയുടെ പേരിൽ രജിസ്റ്റർ ചെയ്ത് പടുന്നവളപ്പിൽ വേലായുധേട്ടനും ദിവാകരേട്ടനും ചേർന്ന് അന്നത്തെ പൊന്നാനി നഗരസഭ ചെയർമാൻ ആയിരുന്ന ശ്രീ. സി.പി മുഹമ്മദ് കുഞ്ഞിയ്ക്ക് 04-03-2019നു സായാഹ്നത്തിൽ കൈമാറിയപ്പോൾ വൻ ജനാവലി തന്നെ സാക്ഷികളായുണ്ടായിരുന്നു. ഒരു ജനതയുടെ അഭിലാഷമായിരുന്നു ചെയർമാൻ ഏറ്റുവാങ്ങിയത്. അതു ഉൾക്കൊണ്ട് തന്നെ ആ ജനാവലിക്ക് ചെയർമാൻ ഉറപ്പും നൽകി. ഇനിയുള്ള ഓരോ ദിവസങ്ങളും ആരോഗ്യ കേന്ദ്രത്തിന്റെ ലക്ഷ്യപ്രാപ്തിയിലേക്കുള്ള പരിശ്രമത്തിലായിരിക്കുമെന്ന് . പല സാങ്കേതിക സങ്കീർണ്ണതകൾ നിർമ്മാണ പ്രക്രിയയുടെ വേഗം കറച്ചുവെങ്കിലും കരാർകാരൻ നിർദ്ദിഷ്ട സമയത്തിന് മുൻപ് തന്നെ നിർമ്മാണം പൂർത്തീകരിച്ചു
മുൻ വാർഡ് കൗൺസിലർ ആയിരുന്ന അനിൽ കുമാറിന്റെ പരിശ്രമങ്ങൾ സ്ഥലം ലഭ്യമാക്കുന്നതിനും രജിസ്റ്റർ ചെയ്യുന്നതിനും നഗരസഭയ്ക്ക് കൈമാറുന്നതിനും എളുപ്പത്തിൽ സാധിച്ചു. തുടർന്ന് വന്ന കൗൺസിലർ ആയ ശ്രീമതി റീന പ്രകാശൻ്റെ ഫോളോ അപ് പ്രവർത്തങ്ങൾ സങ്കീർണ്ണതയുടെ കുരുക്കിൽ നിന്ന് സാക്ഷാത്കാരത്തിൽ എത്തിച്ചു. ഇപ്പോഴത്തെ നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം നേതൃത്വം നൽകുന്ന ഭരണസമിതിയും മികച്ച പിന്തുണയാണ് നൽകിയത്.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments