മാറഞ്ചേരി ഗവ: സ്ക്കൂൾ 1977 ബാച്ച് ഫണ്ട് കൈമാറലും, അനുസ്മരണവും,അവാർഡ് വിതരണവും സംഘടിപ്പിച്ചു
മാറഞ്ചേരി ഗവ: സ്ക്കൂളിലെ 1st എസ് എസ് എൽ സി 1977 ബാച്ചിന്റെ നേതൃതത്തിൽ ഫണ്ട് കൈമാറലും, എം ടി ബഷീർ അനുസ്മരണവും എസ് എസ് എൽ സി, പ്ലസ് ടു അവാർഡ് വിതരണവും സംഘടിപ്പിച്ചു .
സ്കൂളിൽ നടന്ന പരിപാടി പിടിഎ പ്രസിഡന്റ് പ്രസാദ് ചക്കാലക്കൽ ഉദ്ഘാടനം നിർവഹിച്ചു. ലത്തീഫ് സുല്ലമി അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപിക സരസ്വതി ടീച്ചർ റിസൾട്ട് അവലോകനം നടത്തി. അബ്ദുൾ ലത്തീഫ്, ഖദീജ , നസീർ മാസ്റ്റർ, ഇബ്രാഹിം മാസ്റ്റർ, അരവിന്ദൻ, ജമാലുദ്ദീൻ തുടങ്ങിയവർ ആശംസ അർപ്പിച്ചു. പി കെ എം ബഷീർ സ്വാഗതവുംസുലൈഖ നന്ദിയും പറഞ്ഞു. ചടങ്ങിൽ വെച്ച് പ്ലസ് ടു ടോപ്പർ ഫാത്തിമ ഹിദായത്ത്, എസ്എസ്എൽസി ഫുൾ എ പ്ലസ് നേടിയ ഭദ്ര മനോജ്, അസിൻ ദാസ്, ദയ എന്നിവരെ അനുമോദിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments