Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

മലപ്പുറം ജില്ലയിലെ അവധിക്കാല അധ്യാപക പരിശീലനങ്ങൾക്ക് പൊന്നാനിയിൽ തുടക്കമായി


മലപ്പുറം ജില്ലയിലെ അവധിക്കാല അധ്യാപക പരിശീലനങ്ങൾക്ക് പൊന്നാനിയിൽ തുടക്കമായി 

പൊതുവിദ്യാഭ്യാസ വകുപ്പിലെ പുതിയമാറ്റങ്ങളെ പൊതുവിദ്യാലയങ്ങളിൽ നടപ്പാക്കുന്നതിലൂടെ കുട്ടികളുടെ പഠന രീതികൾ കൂടുതൽരസകരമാക്കുവാൻ അവധിക്കാല അധ്യാപക പരിശീലനങ്ങൾക്ക് തുടങ്ങി. അധ്യാപക സംഗമം എന്നപേരിലാണ് പരിശീലനങ്ങൾ നടക്കുന്നത്. പൊന്നാനി യു.ആർ.സിയിൽ നടന്ന ജില്ലാതല അധ്യാപക സംഗമം പി. നന്ദകുമാർ എം.എൽ.എ. ഉദ്ഘാടനം ചെയ്‌തു. സമഗ്ര ശിക്ഷാ കേരളം മലപ്പുറം ഡി.പി.സി. ഇൻചാർജ് പി. മനോജ്‌കുമാർ അധ്യക്ഷത വഹിച്ചു. പൊന്നാനി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി.എസ്. ഷോജ, ബി.പി.സി. ഡോ. ഹരിആനന്ദകുമാർ, യു.ആർ.സി. പരിശീലകൻ അജിത്ത് ലൂക്ക് തുടങ്ങിയവർ പ്രസംഗിച്ചു. അക്കാദമിക മാസ്റ്റർ പ്ലാൻ, സഹിതം പോർട്ടൽ, പോക്സോ, വിദ്യാലയ വിലയിരുത്തൽ, ഉൾചേർന്ന വിദ്യാഭ്യാസം, പ്രായോഗകതലം തുടങ്ങിയ വിഷയങ്ങളിൽ ചർച്ചകളും വിവിധവിഷയങ്ങളിൽ ജില്ലാതലത്തിൽ പരിശീലനം നേടിയ അധ്യാപകർ ക്ലാസെടുത്തു. വരുംദിവസങ്ങളിലും പരിശീലനം തുടരും. പൊന്നാനി ഉപജില്ലയിലെ എൽ.പി., യു.പി., വിഭാഗം പരിശീലനം ജി.എൽ.പി. സ്‌കൂൾ വെള്ളീരി, യു.ആർ.സി. പൊന്നാനി, ജി.എച്ച്.എസ്.എസ്. തൃക്കാവ്, എം.ഐ. ബോയ്‌സ് എച്ച്.എസ്.എസ്. എന്നീ സ്‌കൂളുകളിലും ജില്ലാതല ഹൈസ്‌കൂൾ വിഭാഗം വിഭാഗം മലയാളം, ഗണിതം പരിശീലനം പൊന്നാനി ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലുമാണ് നടക്കുന്നത്. 


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com


Post a Comment

0 Comments