Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ലൈഫ് പദ്ധതിയിലൂടെ വീട് ലഭിച്ചതിന്റെ ആഹ്ലാദത്തിൽ മാറഞ്ചേരിയിലെയും നന്നംമുക്കിലെയും കുടുംബങ്ങൾ


ലൈഫ് പദ്ധതിയിലൂടെ വീട് ലഭിച്ചതിന്റെ ആഹ്ലാദത്തിൽ മാറഞ്ചേരിയിലെയും നന്നംമുക്കിലെയും കുടുംബങ്ങൾ 

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തിൽ ലൈഫ് ഭവന പദ്ധതിയിലൂടെ സ്വന്തമായൊരു വീടെന്ന സ്വപ്‌നം യാഥാർഥ്യമായതിന്റെ ആഹ്ലാദത്തിലാണ് മാറഞ്ചേരിയിലെയും നന്നംമുക്കിലെയും കുടുംബങ്ങൾ.  സംസ്ഥാത്തെ 20000 വീടുകളുടെ താക്കോൽ വിതരണവും, 40,000 വീടുകൾക്ക് അനുമതി നൽകലും കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കുന്നത് പഞ്ചായത്ത് കോൺഫറൻസ് ഹാളിലെ സ്‌ക്രീനിൽ കാണുമ്പോൾ വീട് ലഭിച്ച കുടുംബങ്ങളുടെ മുഖത്തുവിരിയുന്ന പുഞ്ചിരിയിലുണ്ട് അവരുടെ ആഹ്ലാദത്തിന്റെ മധുരം. ലൈഫ് ഭവന പദ്ധതിപ്രകാരം നന്നംമുക്ക് ഗ്രാമപ്പഞ്ചായത്തിൽ ആകെ 282 വീടുകൾ അനുവദിച്ചിട്ടുണ്ട്. ഇതിൽ 172 വീടുകൾ പൂർത്തീകരിക്കാൻ സാധിച്ചു. ലൈഫ് ഭവന പദ്ധതി ഒന്നാം ഘട്ടത്തിൽ 28 വീടുകളാണ് പൂർത്തീകരിച്ചത്. രണ്ടാംഘട്ടമായ ഫേസ് 2 -വിൽ 73 വീടുകളും, ഫേസ് 3- യിൽ 23 വീടുകളും, SC അഡീഷണൽ ലിസ്റ്റിൽ 46 വീടുകളും അഡിഷണൽ ലിസ്റ്റിൽ രണ്ടു വീടുകളും പൂർത്തീകരിക്കാനായി. ലൈഫ് ട്വന്റി ട്വന്റി ലിസ്റ്റിൽ നിന്ന് സാമ്പത്തിക വർഷം 83 വീടുകൾക്ക് എഗ്രിമെൻറ് വെച്ചു ഒന്നാം ഗഡു നൽകി. നന്നംമുക്ക് ഗ്രാമപ്പഞ്ചാത്തിൽ നടന്ന പഞ്ചായത്തുതല താക്കോൽ വിതരണം പ്രസിഡൻറ് മിസിരിയ സൈഫുദ്ദീൻ ഉദ്‌ഘാടനം ചെയ്‌തു. വൈസ് പ്രസിഡൻറ്  ഒ.പി. പ്രവീൺ, ബ്ലോക്ക് അംഗം ആശാലത, പഞ്ചായത്തംഗങ്ങളായ ജബ്ബാർ കുറ്റിയിൽ, റഷീന റസാക്ക്, കൗസല്യ രവി, ഷണ്മുഖൻ, സബിത വിനയകുമാർ, സെക്രട്ടറി മനോജ്, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ജോയിൻ ബി.ഡി. ഒ.സിബി, ലൈഫ് മിഷൻ നോഡൽ ഓഫീസർ  സുധൻ ശങ്കർ, രജീഷ്, വി.വി മോഹനകൃഷ്ണൻ, വി.വി കുഞ്ഞു മുഹമ്മദ്,മണികണ്ഠൻ,വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. മാറഞ്ചേരി ഗ്രാമപ്പഞ്ചാത്തിൽ നടന്ന പഞ്ചായത്തുതല താക്കോൽ വിതരണം പ്രസിഡൻറ് ബീന ടീച്ചർ ഉദ്‌ഘാടനം ചെയ്‌തു. വൈസ് പ്രസിഡന്റ് അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അനിൽകുമാർ, ലീന മുഹമ്മദാലി, ബർക്കീസ് തൈപറമ്പിൽ, നിഷ വലിയവീട്ടിൽ, ജില്ലാപഞ്ചായത്ത്അംഗം എ.കെ. സുബൈർ, പഞ്ചായത്തംഗങ്ങളായ മെഹറലി കടവിൽ, റജുല ആലുങ്ങൽ, റജുല ഗഫൂർ, നിഷദ് അബൂബക്കർ, അഡ്വ. കെ.എ. ബക്കർ, വി.ഇ.ഒ. ശശിധരൻ തുടങ്ങിയവർ പ്രസംഗിച്ചു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

Post a Comment

0 Comments