വെൽഫെയർ പാർട്ടി വെളിയംങ്കോട് പഞ്ചായത്ത് കമ്മറ്റി ധർണസമരംസംഘടിപ്പിച്ചു
ഉപരിപഠനത്തിന് അർഹരായ മലബാർ മേഖലയിലെ പതിനായിരക്കണക്കിന് വിദ്യാർത്ഥികൾക്ക് തുടർപഠനത്തിനാവശ്യമായ മതിയായ 'പ്ലസ് വൺ' സീറ്റുകൾ നിലവിലില്ലെന്നത് വിദ്യാർത്ഥികളെയും, രക്ഷിതാക്കളെയും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് മലബാർ മേഖലയിലെ പ്ലസ് വൺ സീറ്റുകളുടെ കുറവ് പരിഹരിക്കാൻ സർക്കാർ ഉടനടി തയ്യാറാകണമെന്ന് വെൽഫെയർ പാർട്ടി പൊന്നാനി മണ്ഡലം പ്രസിഡന്റ് മുഹമ്മദ് പൊന്നാനി ആവശ്യപ്പെട്ടു,
പ്ലസ് വൺ സീറ്റുകൾ മറ്റു ജില്ലകളിൽ ഒഴിഞ്ഞു കിടക്കുമ്പോൾ മലപ്പുറത്ത് മാത്രം ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ അവസരം നിഷേധിക്കപ്പെടുന്നു. കാലങ്ങളായി മലപ്പുറത്തിനോട് തുടരുന്ന അവഗണനക്ക് എതിരെ വെൽഫെയർ പാർട്ടി വെളിയംങ്കോട് പഞ്ചായത്ത് കമ്മറ്റി ധർണസമരംസംഘടിപ്പിച്ചു
പ്ലസ് വൺ സീറ്റ് വിഷയത്തിൽ പരിഹാരമായില്ലങ്കിൽ
ശക്തമായ സമരവുമായി
മുന്നോട്ടുപോകുമെന്ന്
മുഖ്യ പ്രഭാഷണംനടത്തിയ
വെൽഫെയർ പാർട്ടി മലപ്പുറം ജില്ല കമ്മറ്റി അംഗം സിവി ഖലീൽ അഭിപ്രായപ്പെട്ടു
മുഹമ്മദ് മൂരിയത്ത് അധ്യക്ഷത വഹിച്ചു.
പിഎൻ മുഹമ്മദ് സ്വാഗതഗവും
മൈമൂന ജമാൽ നന്ദിയും പറഞ്ഞു.
അക്ബർ എരമംഗലം, അഷ്‌റഫ് ഗ്രാമം,
എം. ഇ. റഷീദ് തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments