സ്‌പെക്‌ട്രം ബഡ്‌സ് സ്‌കൂളിലെ മിക്‌സിങ് മെഷീൻ ഉദ്‌ഘാടനം ചെയ്‌തു
എരമംഗലം: തൊഴിൽ പരിശീലനത്തിന്റെ ഭാഗമായി ക്ളീനിങ് ഉത്‌പന്നങ്ങൾ നിർമിക്കുന്നതിനായി മാറഞ്ചേരി പരിച്ചകം സ്‌പെക്‌ട്രം ബഡ്‌സ് സ്‌കൂളിലെ മിക്‌സിങ് മെഷീൻ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ഇ. സിന്ധു ഉദ്‌ഘാടനം ചെയ്‌തു. വൈസ് പ്രസിഡൻറ് കെ. സൗദാമിനി അധ്യക്ഷത വഹിച്ചു. ജില്ലാ കുടുംബശ്രീ മിഷന്റെ സഹകരണത്തോടെയാണ് സ്‌പെക്‌ട്രം ബഡ്‌സ് സ്‌കൂളിലെ പതിനെട്ട് വയസുകഴിഞ്ഞ വിദ്യാർഥികൾക്കാണ് തൊഴിൽ പരിശീലനം നൽകിവരുന്നത്. ഇവർക്കായാണ് പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് മിക്‌സിങ് മെഷീൻ നൽകിയത്. രാംദാസ്, പി. അജയൻ, ബി.ഡി. കെ.ജെ. അമൽദാസ്, സ്‌കൂൾ പ്രഥമാധ്യാപിക ആയിഷ, പി.ടി.എ. പ്രസിഡൻറ് താഹിറ എന്നിവർ പ്രസംഗിച്ചു.
പരിച്ചകം സ്‌പെക്‌ട്രം ബഡ്‌സ് സ്‌കൂളിലെ മിക്‌സിങ് മെഷീൻ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ഇ. സിന്ധു ഉദ്‌ഘാടനം ചെയ്യുന്നു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

0 Comments