കല്ലൂർപ്പുള്ളി ക്ഷേത്രത്തിൽ ഭാഗവതസപ്‌താഹം തുടങ്ങി
എരമംഗലം കല്ലൂർപ്പുള്ളി ശ്രീ മഹാവിഷ്‌ണുക്ഷേത്രത്തിൽ ഭാഗവതസപ്‌താഹ ജ്ഞാനയജ്ഞം തുടങ്ങി. യജ്ഞാചാര്യൻ സ്വാമി കൃഷ്‌ണാനന്ദ സരസ്വതിയുടെ നേതൃത്വത്തിലാണ് ഭാഗവതസപ്‌താഹം നടക്കുന്നത്. എരമംഗലം പുഴക്കര ചേന്നാസ് മനയിൽനിന്ന് വിഗ്രഹഘോഷയാത്ര ക്ഷേത്രത്തിൽ എത്തിയതോടെയാണ് ഭഗവതസപ്‌താഹ ജ്ഞാനയജ്ഞം ചടങ്ങുകൾക്ക് തുടക്കമായത്. ശബരിമല മാളികപ്പുറം മുൻ മേൽശാന്തി മനോജ് എമ്പ്രാന്തിരി ഉദ്‌ഘാടനം ചെയ്‌തു. ബാലകൃഷ്‌ണൻ ചക്കരാത്ത് അധ്യക്ഷത വഹിച്ചു. കൃഷ്‌ണൻ നമ്പൂതിരിപ്പാട്, ശശി ഭട്ടതിരിപ്പാട് മുഖ്യാതിഥികളായിരുന്നു. കല്ലൂർപ്പുള്ളി ക്ഷേത്രം തന്ത്രി കെ.എം. അനന്തകൃഷ്‌ണൻ, പുരുഷോത്തമൻ, പ്രദീപ് കോനശ്ശേരി, ഹരിദാസൻ ചെറാത്ത് തുടങ്ങിയവർ പ്രസംഗിച്ചു. തുളസിപൂജയും മാതൃപൂജയും നടന്നു.
ഫോട്ടോ : - എരമംഗലം കല്ലൂർപ്പുള്ളി ശ്രീ മഹാവിഷ്‌ണുക്ഷേത്രത്തിൽ യജ്ഞാചാര്യൻ സ്വാമി കൃഷ്‌ണാനന്ദ സരസ്വതിയുടെ നേതൃത്വത്തിൽ നടക്കുന്ന ഭാഗവതസപ്‌താഹം
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

0 Comments