പൊന്നാനിയിലെ മദർ ന്യൂബോൺ കെയർ യൂണിറ്റ് ജില്ലയിലെ ആദ്യത്തേത്
സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ മന്ത്രി ഉദ്ഘാടനംചെയ്തത് ജില്ലയിലെ ആദ്യത്തെ മദർ ന്യൂബോൺ കെയർ യൂണിറ്റ്. നവജാതശിശുക്കളുടെ പരിചരണത്തിൽ അമ്മമാരുടെ സാന്നിധ്യം ഉറപ്പാക്കിക്കൊണ്ടുള്ള ചികിത്സാ സംവിധാനമാണ് മദർ ന്യൂബോൺ കെയർ യൂണിറ്റ്. 45 ലക്ഷം രൂപ ചെലവിട്ടാണ് യൂണിറ്റ് സജ്ജീകരിച്ചത്. കുഞ്ഞ് സാധാരണനിലയിലാണെങ്കിൽ അമ്മയ്ക്കും കുഞ്ഞിനും പ്രസവാനന്തരവാർഡിൽ ഒന്നിച്ചുകഴിയാം. അതേസമയം, കുഞ്ഞിന് അസുഖമോ തൂക്കക്കുറവോ ഉണ്ടെങ്കിൽ പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള നവജാത സംരക്ഷണ യൂണിറ്റിൽ ചികിത്സ നൽകുകയാണു പതിവ്. എന്നാൽ, എം.എൻ.സി.യു.വിൽ നവജാതശിശുക്കൾക്കൊപ്പം അമ്മമാർക്കും കഴിയാനും പരിചരിക്കാനും സാധിക്കും.
ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിനായി ആരോഗ്യകേരളം പദ്ധതിവഴി പുതിയ 10 സ്റ്റാഫ് നഴ്‌സുമാരെ അനുവദിച്ചതായി മന്ത്രി അറിയിച്ചു. പേവിഷബാധയ്ക്കെതിരേയുള്ള ഇമ്യൂണോ ഗ്ലോബലിൻ മരുന്നുകൾ കാരുണ്യ ഫാർമസിവഴി നൽകുമെന്നും മന്ത്രി പറഞ്ഞു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

0 Comments