ലോകനഴ്സസ് ദിനാചരണം 2023 സംഘടിപ്പിച്ചു
നഴ്സുമാർ പ്രൊഫഷണിലിസത്തോടൊപ്പം അനുകമ്പയും പരിപോഷിപ്പിക്കണം -
ഡോ. വി.കെ. അബ്ദുൾ അസീസ്.
ദയ ആശുപത്രിയിലെ 2023 ലോക നഴ്സസ് ദിനാചരണം മെയ് 17ന് ദയ കോൺഫറൻസ് ഹാളിൽ വെച്ച് നടന്നു. മുഖ്യപ്രഭാഷണത്തിൽ നഴ്സുമാർ വൈദ്യവിജ്ഞാനത്തിൽ വൈവിദ്ധ്യമുള്ള പ്രൊഫഷണൽ ജ്ഞാനം ആർജിച്ച് മുന്നേറുകയാണ് എന്നും കോവിഡ് കാലഘട്ടത്തിൽ ഈ മുന്നേറ്റം കൂടുതൽ ലോകവ്യാപകമായി അംഗീകരിക്കപ്പെട്ടുവെന്നും ദയ ആശുപത്രി എം.ഡി. ഡോ.വി.കെ.അബ്ദുൾ അസീസ് പറഞ്ഞു. ഈ വർഷത്തെ ലോക നഴ്സസ് ദിനത്തിലെ നമ്മുടെ നഴ്സുമാർ നമ്മുടെ ഭാവി എന്ന വിഷയം തന്നെ ഈ അംഗികാരത്തെ തുടർന്നാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ദയ ആശുപതിയിലും കഴിഞ്ഞ കുറച്ചു വർഷങ്ങളായി നഴ്സുമാരുടെ സാമുഹികോന്നമനത്തെ ലക്ഷ്യം വച്ച് പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.
പ്രൊഫഷണൽ നിലവാരമുയർത്തുമ്പോഴും രോഗി പരിചരണം അനുകമ്പയോടെയുള്ള താകണം എന്നതിൽ നിഷ്കർഷയുണ്ടായിരിക്കണം എന്ന് ദയ ആശുപത്രി ഊന്നിപ്പറയാറുണ്ട്. രോഗം ഏതെങ്കിലും ഒരു അവയവത്തെ സംബന്ധിച്ചുള്ളതാ ണെങ്കിലും രോഗീ പരിചരണം എന്നത് മറ്റൊരു മനുഷ്യനുമായി ബന്ധപ്പെട്ടു കൊണ്ടാണ് എന്നതുകൊണ്ട് ആരോഗ്യപരിപാലനത്തിൽ അനുകമ്പ ഒരു ആവശ്യഘടകമാണ് എന്നും അദ്ദേഹം വിശദീകരിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments