Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വെളിയങ്കോട് ഗ്രാമപഞ്ചായത്ത് മത്സ്യ തൊഴിലാളികൾക്ക് മോട്ടോർ സൈക്കിൾ വിതരണം ചെയ്തു


വെളിയങ്കോട് ഗ്രാമപഞ്ചായത്ത് മത്സ്യ തൊഴിലാളികൾക്ക് മോട്ടോർ സൈക്കിൾ വിതരണം ചെയ്തു

വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് 2022 - 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നല്കുന്ന മത്സ്യ വിപണന തൊഴിലാളികൾക്ക് മോട്ടോർ സൈക്കിൾ വിതരണ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കല്ലാട്ടേൽ ഷംസു നിർവ്വഹിച്ചു . 

നാല് ഘട്ടങ്ങളിലായി 18 മോട്ടോർ സൈക്കിളുകളാണ് നല്കപ്പെട്ടത് . ആദ്യ ഘട്ട വിതരണം നേരത്തെ നടത്തിയിരുന്നു . വ്യത്യസ്ത ദിവസങ്ങളിലായി മറ്റ് മൂന്ന് ഘട്ടങ്ങളിൾ നടത്തപ്പെട്ട വിതരണ ചടങ്ങിൽ വൈസ് പ്രസിഡൻ്റ് ഫൗസിയ വടക്കേപ്പുറത്ത് , വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മജീദ് പാടിയോടത്ത് , ആരോഗ്യ - വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സെയ്ത് പുഴക്കര , ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഹുസൈൻ പാടത്തകായിൽ , മുസ്തഫ മുക്രിയത്ത് , താഹിർ തണ്ണിത്തുറക്കൽ , ഷരീഫ മുഹമ്മദ് , റമീന ഇസ്മയിൽ , സുമിത രതീഷ് , ഹസീന ഹിദായത്ത് , സബിത പുന്നക്കൽ , റസ്ലത്ത് സെക്കീർ , ഷീജ സുരേഷ് , കെ. വേലായുധൻ , പഞ്ചായത്ത് സെക്രട്ടറി , വി.വി. ഉണ്ണികൃഷ്ണൻ , അസിസ്റ്റന്റ് സെക്രട്ടറി കവിത - ടി. ജൂനിയർ   സൂപ്രണ്ട്  അരുൺലാൽ  എന്നിവർ സംസാരിച്ചു . ഫിഷറീസ് ഓഫീസർ . എ .എ സുലൈമാൻ പദ്ധതി വിശദീകരിച്ചു .

2022 - 23 വാർഷിക പദ്ധതിയിൽ മത്സ്യമേഖലയിൽ വ്യത്യസ്ത പദ്ധതികൾക്കായി 17 ലക്ഷം രൂപ വകയിരുത്തിയിരുന്നു . മോട്ടോർ സൈക്കിൾ , മത്സ്യ തൊഴിലാളി കുടുംബങ്ങൾക്ക് വാട്ടർ ടാങ്ക് , ഐസ് ബോക്സ് , വിദ്യാർത്ഥികൾക്ക് ഫർണീച്ചർ , ( മേശ , കസേര ) ലാപ്പ് ടോപ്പ് , തുടങ്ങി പദ്ധതികൾ തൻ വർഷം നടപ്പാക്കിയിട്ടുണ്ട് . 2021 - 2022 വാർഷിക പദ്ധതിയിൽ 12 മത്സ്യ തൊഴിലാളികൾക്ക് 720000 ലക്ഷം വകയിരുത്തി , വള്ളവും , വലയും നല്കിയിരുന്നു .



🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com


Post a Comment

0 Comments