Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് സ്കൂളുകൾക്ക് പഠനോപകരണങ്ങൾ , പാചക പാത്രങ്ങൾ വിതരണം ചെയ്തു


വെളിയങ്കോട്  ഗ്രാമ പഞ്ചായത്ത്  സ്കൂളുകൾക്ക് പഠനോപകരണങ്ങൾ , പാചക പാത്രങ്ങൾ  വിതരണം  ചെയ്തു .


വെളിയങ്കോട്  ഗ്രാമ പഞ്ചായത്തിന്റെ   2022 - 23 വാർഷിക പദ്ധതി പ്രകാരം എൽ . പി. ,  യു.പി. സ്കൂളിലേക്ക്  ഫർണീച്ചർ,  പാചകപാത്രങ്ങൾ ,
എസ് . സി.  വിദ്യാർത്ഥികൾ ക്കുള്ള  പഠനോപകരണങ്ങൾ ,  തുടങ്ങിയവയുടെ വിതരണോ ദ്ഘാടനം  ഗ്രാമ പഞ്ചായത്ത്  പ്രസിഡന്റ് കല്ലാട്ടേൽ ഷംസു നിർവ്വഹിച്ചു . വാർഷിക പദ്ധതിയിൽ  11 ലക്ഷം  രൂപ വകയിരുത്തിയാണ്   പദ്ധതി നടപ്പിലാക്കിയത് . 


ജി. എൽ . പി. സ്കൂൾ വെളിയങ്കോട്   ന്യൂവിൽ വെച്ച്  നടന്ന  ചടങ്ങിൽ  ഗ്രാമ  പഞ്ചായത്ത്  വൈസ് പ്രസിഡന്റ് ഫൗസിയ വടക്കേപ്പുറത്ത്  അധ്യക്ഷത  വഹിച്ചു . ഗ്രാമ പഞ്ചായത്ത്  വിദ്യാഭ്യാസ നിർവ്വഹണ  ഉദ്യോഗസ്ഥൻ വി. ബാബു മാസ്റ്റർ  പദ്ധതി വിശദീകരിച്ചു .  ആരോഗ്യ  - വിദ്യാഭ്യാസ  സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ  സെയ്ത് പുഴക്കര , ഗ്രാമ പഞ്ചായത്ത്  അംഗം ,  സുമിത രതീഷ് , കെ. കോയ 
കുട്ടി മാസ്റ്റർ , തുടങ്ങിയവർ
സംസാരിച്ചു . അധ്യാപകർ പി.ടി.എ. ഭാരവാഹികൾ , രക്ഷിതാക്കൾ                      തുടങ്ങിയവർ സംബന്ധിച്ചു


ഗ്രാമ പഞ്ചായത്ത്  2022 -  23  വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി  മത്സ്യ തൊഴിലാളികളുടെ  കുട്ടികൾക്ക്  പഠനോപകരണം , ലാപ്പ് ടോപ്പ്  എന്നിവക്ക് 8 ലക്ഷം  രൂപയുടെ പദ്ധതിയും ,  എസ്. സി. വിദ്യാർത്ഥികൾക്ക്  സ്കോളർഷിപ്പ് , ലാപ്പ് ടോപ്പ് എന്നിവക്ക്    6 ലക്ഷം  രൂപയുടെ  പദ്ധതിയും  നടപ്പിലാക്കുന്നുണ്ട് .

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com


Post a Comment

0 Comments