രാഗധാര സംഗീത സഭക്ക് തുടക്കമായി
പുന്നയൂർ എടക്കരയിൽ യുവധാര പ്രവാസി കൂട്ടായ്മയുടെ കീഴിൽ
രാഗധാര സംഗീത സഭ യെന്ന പേരിൽ ഒരു സംഗീത വിദ്യാലയം ഏപ്രിൽ ഒമ്പതിന് നിലവിൽ വന്നു
ഉദ്ഘാടനം ഗായകനും സംഗീത അധ്യാപകനുമായ പി സുന്ദരൻ മാസ്റ്റർ നിർവ്വഹിച്ചു
സംഗീത രംഗത്തെ പ്രശസ്ഥരായ ജയരാജ് മാസ്റ്റർ , ശംഭുരീശൻ എന്നിവർ വിദ്യാർത്ഥികൾക്ക് സംഗീത പഠനത്തെ കുറിച്ച് ക്ലാസുകൾ നൽകി
ചെയർമാൻ A അബ്ദുള്ള കുട്ടിയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ അഞ്ചിങ്ങൽ കേശുകുട്ടൻ, സ്വാഗതം പറഞ്ഞ ചടങ്ങിൽ
ജില്ലാ പഞ്ചായത്ത് മെമ്പർ റഹീം വീട്ടിപറമ്പിൽ , ബ്ലോക്ക് മെമ്പർ ജിസ്ന ലത്തീഫ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു
കവിയത്രിയും എഴുത്ത്ക്കാരിയുമായ ലക്ഷ്മി രവീന്ദ്രനെ ചടങ്ങിൽ ആദരിച്ചു
പഠിതാക്കളായി വന്ന കുട്ടികൾക്ക് സംഘടനാ ഭാരവാഹികൾ ഉപഹാരം നൽകി സ്വീകരിച്ചു
കരീം എടക്കര നന്ദിപ്രസംഗം നടത്തി
രാഗധാരയുടെ അധ്യാപകർ നടത്തിയ മെഹ്ഫിലും മാളവിക പി സുന്ദറിന്റെ വയലിൻ ഫ്യൂഷനും ചടങ്ങിന് ചാരുതയേകി
വോക്കൽ ഉൾപ്പെടെ സംഗീത പഠന ക്ലാസുകൾ ഈ മാസം മുതൽ ഉണ്ടാകുമെന്ന് സംഘാടകർ അറിയിച്ചു
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

0 Comments