ഗുരൂവായൂരിൽ വിഷുക്കണി ദർശനം ശനിയാഴ്ച
മേല്‍ശാന്തി തോട്ടം ശിവകരന്‍ നമ്ബൂതിരി പുലര്‍ച്ചെ രണ്ടിന് മുറിയില്‍ കണി കണ്ടതിനുശേഷം തീര്‍ഥകുളത്തില്‍ കുളിച്ചെത്തി ശ്രീലക വാതില്‍ തുറന്ന് ഗുരുവായൂരപ്പനെ കണികാണിക്കും. തുടര്‍ന്ന് 2.45 മുതല്‍ 3.45വരെയാണ് ഭക്തര്‍ക്ക് വിഷുക്കണി ദര്‍ശനം. വെള്ളിയാഴ്ച രാത്രി അത്താഴപ്പൂജക്ക് ശേഷം കീഴ്ശാന്തി നമ്ബൂതിരിമാര്‍ ചേര്‍ന്ന് ക്ഷേത്ര മുഖമണ്ഡപത്തില്‍ കണി ഒരുക്കും. ഓട്ടുരുളിയില്‍ ഉണക്കലരി, പുതുവസ്ത്രം, ഗ്രന്ഥം, സ്വര്‍ണം, വാല്‍ക്കണ്ണാടി, കണികൊന്ന, വെള്ളരി, ചക്ക, മാങ്ങ, പഴങ്ങള്‍, നാളികേരം എന്നിവയാണ് കണിക്കോപ്പുകള്‍.
ഇക്കുറി നമസ്കാര മണ്ഡപത്തിലും കണി ഒരുക്കുന്നുണ്ട്. ഇത് ഭക്തര്‍ക്ക് കണി കാണുന്നതിന് കൂടുതല്‍ സൗകര്യമാണ്. പുലര്‍ച്ചെ 2.15ന് മുഖമണ്ഡപത്തിലെ വിളക്കുകള്‍ തെളിയിക്കും. നാളികേരമുറിയില്‍ നെയ് വിളക്ക് തെളിയിച്ചശേഷം മേല്‍ശാന്തി ഗുരവായൂരപ്പനെ കണികാണിക്കും.
തുടര്‍ന്ന് ഗുരുവായൂരപ്പന്‌റെ തങ്ക തിടമ്ബ് സ്വര്‍ണ സിംഹാസനത്തില്‍ ആലവട്ടം വെഞ്ചാമരം എന്നിവ കൊണ്ടലങ്കരിച്ച്‌് വയ്ക്കും. സിംഹാസനത്തിന് താഴെയായി ഓട്ടുരുളിയില്‍ ഒരുക്കിയ കണിക്കോപ്പുകളും വയ്ക്കും. തുടര്‍ന്നാണ് ഭക്തര്‍ക്ക് കണി ദര്‍ശനം. വിഷുപ്പുലരിയില്‍ കണ്ണനെ കണി കണ്ട് അനുഗ്രഹം നേടാന്‍ ആയിരങ്ങളാണ് ഗുരുവായൂരിലെത്തുക.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

0 Comments