Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

എസ് വൈ എസ് സ്ഥാപകദിനം ആചരിച്ചു



എസ് വൈ എസ് സ്ഥാപകദിനം ആചരിച്ചു


പൊന്നാനി: എസ് വൈ എസ് പൊന്നാനി മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ യൂണിറ്റുകളിൽ സ്ഥാപക ദിനാചരണം നടത്തി. പുതുപൊന്നാനി യൂണിറ്റിൽ സിയാറത്ത് നടത്തി. ചെറുപള്ളി മഖാമിൽ നടന്ന സിയാറത്തിന് മുൻസിപ്പൽ വൈസ് പ്രസിഡൻ്റ് സിഎം അഷ്റഫ് മൗലവി നേതൃത്വം നൽകി. മൊയ്തു മുസ്ലിയാർ ഉപ്പാപ്പ, ഒ.ഒ മുഹമ്മദ് മുസ്ലിയാർ, കെ.വി അബ്ദുൽ അസീസ് ഫൈസി, പി.പി ഇബ്രാഹിംകുട്ടി മുസ്ലിയാർ, പി.പി മുഹമ്മദ് മുസ്‌ലിയാർ തുടങ്ങിയവരെ അനുസ്മരിച്ചു. മുനിസിപ്പൽ സെക്രട്ടറി സി കെ റഫീഖ്, കെ മൊയ്തു അഷ്റഫി, യൂണിറ്റ് സെക്രട്ടറി പി.പി.എം റഫീഖ്, പി.പി. ജലീൽ, കെ വി എം കഫീൽ, സി അസ്ലം സംബന്ധിച്ചു. ഓർമ്മക്കൂട്ടം, മധുര വിതരണം എന്നിവയും നടന്നു.
മുക്കാടി യൂണിറ്റ് എസ് വൈ എസിന്റെ നേതൃത്വത്തിൽ തെക്കേപ്പുറം ഹാജിയാർ പള്ളിയിൽ നടന്ന സിയാറത്തിന് എ.കെ.കെ മരക്കാർ, പികെ അഷ്റഫ് മൗലവി, എം.സി അബൂബക്കർ, ടി ഫൈസൽ, പി ഗഫൂർ നേതൃത്വം നൽകി.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

Post a Comment

0 Comments