പ്രതിഭകൾക്ക് ആദരവേകി സിപിഐ എരമംഗലം ടൗൺ ബ്രാഞ്ച് കമ്മിറ്റി
എഫ്സി കേരളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട റസൽ ഷമീറിനെയും എൻ.എം.എസ് സ്കോളർഷിപ്പ് കരസ്ഥമാക്കിയ ഫാത്തിമ സൻഹയെയും സിപിഐ എരമംഗലം ടൗൺ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.
സിപിഐ എരമംഗലം ടൗൺ ബ്രാഞ്ച് സെക്രട്ടറി ജിഷാദ് ഒലിയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ എ കെ സുബൈർ ഉദ്ഘാടനം നിർവഹിച്ചു വെളിയങ്കോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സെയ്ത് പുഴക്കര, ഷാഫി തവയിൽ എന്നിവർ ആശംസകൾ അറിയിച്ചു.
സിനിമ സംവിധായകൻ മുനാസ് മൊയ്തീൻ, ബഷീർ കരുപ്പായിൽ, ഷാജി കുനിയത്ത്, ഷക്കീർ, ഹസീബ്, മെയ്ത, തുടങ്ങിയവർ പങ്കെടുത്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

0 Comments