പഴയകാല ഓർമ്മകളിലേക്ക് നടത്തിച്ചും, ഇങ്ങനെയും ഒരു സിനിമാക്കാലമുണ്ടായിരുന്നുവെന്ന് പുതുതലമുറയെ പരിചയപ്പെടുത്തിയും കോതമുക്ക് അന്താരാഷ്‌ട്ര ചലച്ചിത്രമേള സമാപിച്ചു.
കോതമുക്ക് ലൈസർ കലാ സാംസ്കാരികസമിതിയുടെ നേതൃത്വത്തിൽ കേരള ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ അന്തരിച്ച സംവിധായകൻ ഷാനവാസ് നരണിപ്പുഴയുടെ സ്മരണയിലാണ് ശനി, ഞായർ ദിവസങ്ങളിലായി ചലച്ചിത്രമേള സംഘടിപ്പിച്ചത്.
ദേശീയ, അന്തർദേശീയതലത്തിലുള്ള സിനിമകൾ പ്രദർശിപ്പിച്ചു. ചലച്ചിത്രമേള വെളിയങ്കോട് ഗ്രാമപ്പഞ്ചായത്തംഗം പാടത്തകായിൽ ഹുസൈൻ ഉദ്‌ഘാടനംചെയ്‌തു. സി.പി. അഭിലാഷ് അധ്യക്ഷത വഹിച്ചു.
ഞായറാഴ്ച നടന്ന സമാപന സമ്മേളനവും അനുസ്മരണ സദസ്സും CPIM ഏരിയ സെക്രട്ടറി അഡ്വ: PK ഖലീമുദ്ധീൻ ഉദ്ഘാടനം ചെയ്തു. CP മണികണ്ഠൻ അദ്ധ്യക്ഷത വഹിച്ചു. വിവിധ സെഷനുകളിലായി സംവിധായകൻ ഷാനവാസ് കെ. ബാവക്കുട്ടി, സിനിമാ നിരൂപകൻ സഫറാസ് അലി, ഡോ: മോഹന കൃഷ്ണൻ പി. പ്രിയ, റിയാസ് പഴഞ്ഞി, തുടങ്ങിയവർ പ്രസംഗിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

0 Comments