Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

നോഷണൽ അധ്യാപകർക്ക് മുഴുവൻ ആനുകൂല്യങ്ങളും അനുവദിക്കണമെന്ന് കെ.പി.എസ്.ടി.എ


നോഷണൽ അധ്യാപകർക്ക് മുഴുവൻ ആനുകൂല്യങ്ങളും അനുവദിക്കണമെന്ന് കെ.പി.എസ്.ടി.എ 


പൊന്നാനി: 2016 മുതൽ നിയമിതരായ അധ്യാപകരിൽ നോഷണൽ രീതിയിൽ നിയമനാംഗീകാരം ലഭിച്ച എല്ലാ അധ്യാപകർക്കും മുഴുവൻ സർവീസ് ആനുകൂല്യങ്ങളും അനുവദിക്കണമെന്ന് കെ.പി.എസ്.ടി.എ പെരുമ്പടപ്പ് ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. എരമംഗലം സി.എം.എം.യു.പി സ്കൂളിൽ നടന്ന സമ്മേളനം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ടി.കെ സതീശൻ ഉദ്ഘാടനം ചെയ്തു. മേജോ ജോസ് അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം ദിപു ജോൺ മുഖ്യപ്രഭാഷണം നടത്തി.

ഉപജില്ല പ്രസിഡൻ്റ് വി പ്രദീപ് കുമാർ, സെക്രട്ടറി ജയനാരായണൻ, സുമേഷ്, സി റഫീഖ്, എം കോയക്കുട്ടി, ടി.എ ഡേവിഡ്, ലിജോ ടി ജോബ്, ഗ്രാമപഞ്ചായത്തംഗം ഷീജ, ജിനി, ഹേമന്ത് മോഹൻ, മുഷ്താഖലി, കെ.വി ആനിഫ് സംസാരിച്ചു.

സി മോഹൻദാസ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഭാരവാഹികൾ: മുഷ്ത്താഖ് അലി (പ്രസിഡൻ്റ്), കെ.വി ആനിഫ് (സെക്രട്ടറി) നിജോ സി ചാക്കോ വന്നേരി (ട്രഷറർ), മോനിഷ മോഹൻദാസ്, വി.ജെ ഷൈബി (വൈസ് പ്രസി.), കെ നീതു, എൻ നാസർ അയിരൂർ (ജോ. സെക്രട്ടറി).

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

Post a Comment

0 Comments