Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

കാവി കൊണ്ട് ഭീകരത സൃഷ്ടിക്കുമ്പോൾ വിവേകാനന്ദ സ്വാമിയുടെ ദർശനങ്ങൾ പ്രചരിപ്പിക്കണം: എ ഐ വൈ എഫ്

കാവി കൊണ്ട് ഭീകരത സൃഷ്ടിക്കുമ്പോൾ വിവേകാനന്ദ സ്വാമിയുടെ ദർശനങ്ങൾ പ്രചരിപ്പിക്കണം: എ ഐ വൈ എഫ്

നരിപ്പറമ്പ്: സ്വാമി വിവേകാന്ദന്റെ ജന്മദിനമായ ദേശീയ യുവജന ദിനത്തിൽ 'വർത്തമാന കാല ഇന്ത്യയിൽ വിവേകാനന്ദ ദർശനങ്ങളുടെ പ്രസക്തി' എന്ന മുദ്രാവാക്യം ഉയർത്തി എ ഐ വൈ എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സ്വാമി വിവേകാനന്ദ സ്മൃതി സാംസ്കാരിക പ്രവർത്തകൻ എ പി അഹമ്മദ് ഉദ്ഘാടനം ചെയ്തു. കാവി വസ്ത്രത്തെയും,മത വിശ്വാസത്തെയും വക്രീകരിച്ച് വർഗ്ഗീയത പ്രചരിപ്പിക്കാനായി ശ്രമിക്കുന്നവരോടുള്ള പോരാട്ടത്തിന് വലിയ ശക്തിയാണ് വിവേകാനന്ദ ദർശനങ്ങൾ നൽകുന്നത്. മനുഷ്യനെ വേർതിരിക്കുന്ന കാലത്ത് ഒരുമിച്ച് നിൽക്കണമെന്ന ആഹ്വാനം നൽകാനായതും,എല്ലാവരെയും ചേർത്ത് നിർത്തണമെന്ന നിലപാടും എല്ലാ കാലത്തും പ്രസക്തമാണ് എന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പ്രസിഡന്റ് രജനി മനോജ് അധ്യക്ഷയായി.ജില്ലാ സെക്രട്ടറി അഡ്വ ഷഫീർ കിഴിശ്ശേരി,പ്രഭാകരൻ നടുവട്ടം, കെ പി അസീസ് ബാവ, അഭിഷങ്കർ ഷാജി, അഡ്വ കെ വർഷ, രജീഷ് കടായിൽ എന്നിവർ സംസാരിച്ചു. ഇ വി അനീഷ് സ്വാഗതവും ആർ അരുൺ നന്ദിയും പറഞ്ഞു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

Post a Comment

0 Comments