Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ജലജീവൻ പദ്ധതി : റോഡ് പൊളിക്കുന്നതിനെതിരെ ഗുണഭോക്താക്കൾ രംഗത്ത്

ജലജീവൻ പദ്ധതി : റോഡ് പൊളിക്കുന്നതിനെതിരെ ഗുണഭോക്താക്കൾ രംഗത്ത്


മാറഞ്ചേരി: ജലജീവൻ പദ്ധതിയുടെ ഭാഗമായി ഗ്രാമീണ റോഡുകൾ തകർത്ത് പൈപ്പുകൾ സ്ഥാപിക്കുന്നതിനെതിരെ റോഡ് ഗുണഭോക്താക്കൾ രംഗത്ത് . മാറഞ്ചേരി പരിചകത്തെ വീതി കുറഞ്ഞ കോൺക്രീറ്റിൽ നിർമ്മിച്ച മസ്ജിദ് റോഡ് പൊളിക്കുന്ന തിരെയാണ് റോഡ് ഗുണഭോക്തൃ കമ്മിറ്റി രംഗത്ത് വന്നത്.

കോൺക്രീറ്റ് റോഡ് ആരംഭിക്കുന്ന രണ്ട് ഭാഗത്തും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചാണ് പ്രതിഷേധത്തിന് തുടക്കം കുറിച്ചത്. രണ്ട് ആവശ്യങ്ങളാണ് ജനങ്ങൾ ഉന്നയിക്കുന്നത്. ജലജീവൻ പദ്ധതിക്ക് ആവശ്യമായ വെള്ളം എത്തിക്കുന്നതിന് ആദ്യം ടാങ്കിന്റെ പണി പൂർത്തിയാക്കേണ്ടതുണ്ട്. മാറഞ്ചേരി പഞ്ചായത്തിൽ വാട്ടർ ടാങ്ക് നിർമ്മിക്കുന്നതിന് വേണ്ട സ്ഥലം പോലും ഏറ്റെടുത്ത് നൽകിയിട്ടില്ല. വർഷങ്ങൾ എടുക്കുന്ന ഈ നിർമ്മാണ പ്രവർത്തനം പൂർത്തീകരിച്ചതിന് ശേഷം മാത്രം ഈ റോഡ് കീറി പൈപ്പ് സ്ഥാപിച്ചാൽ മതി എന്നതാണ് ഒരാവശ്യം. അല്ലങ്കിൽ പൈപ്പ് ഇട്ടതിന് ശേഷം റോഡ് പൂർവ്വസ്ഥിതിയിലാക്കി കോൺക്രീറ്റ് ചെയ്ത് തരിക. ഈ ആവശ്യങ്ങൾ അംഗീകരിച്ചതിന് ശേഷം മാത്രമെ റോഡ് പൊളിക്കാൻ അനുവദിക്കുകയുള്ളൂ എന്നതാണ് ഗുണഭോക്തൃ കമ്മിറ്റി പറയുന്നത്. 


ആദ്യം ചെയ്യേണ്ടത് ടാങ്കിന്റെ പണി പൂർത്തീകരിക്കുക എന്നതാണ്. അവാസാനമാണ് പൈപ്പുകൾ സ്ഥാപിക്കുന്നതിനുള്ള പണി തുടങ്ങേണ്ടത്.  ആദ്യം തന്നെ പൈപ്പുകൾ സ്ഥാപിക്കുന്നതിന് വേണ്ടി ധൃതി കൂട്ടുന്നതിന്റെ പിന്നിൽ അഴിമതി ഉണ്ടെന്നും കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.
മുന്നറിയിപ്പ് ബോർഡ്‌ സ്ഥാപിക്കുന്നതിന് മസ്ജിദ് റോഡ് കമ്മിറ്റി ചെയർമാൻ കാങ്ങിലയിൽ അശ്റഫ് , കൺവീനർ എ.അബ്ദുൾ ലത്തീഫ്, യു. മുഹമ്മദലി, മൻസൂർ ചുള്ളിയിൽ , ഷരീഫ്, മുഹമ്മദ്, ലത്തീഫ്, ഫൈസൽ എന്നിവർ നേതൃത്വം നൽകി.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

Post a Comment

0 Comments