തെരുവുനായ ഭീതിയിൽ മാറഞ്ചേരി. നായയുടെ കടിയേറ്റു രണ്ടു ആടുകൾ ചത്തു. ഒന്നിന്റെ നില ഗുരുതരം
എരമംഗലം: തെരുവുനായകളുടെ ആക്രമണത്തിന്റെ ഭീതി ഒഴിയാതെ മാറഞ്ചേരി. ബുധനാഴ്ച വൈകുന്നേരം ആടുകൾക്ക് തെരുവുനായയുടെ കടിയേറ്റു. മാറഞ്ചേരി എം.ജി. റോഡ് ചക്കംതെങ്ങിൽ അഷ്‌റഫിന്റെ വീട്ടിലെ മൂന്നു ആടുകൾക്കാണ് തെരുവുനായയുടെ കടിയേറ്റത്. വയറിനും കഴുത്തിനും കടിയേറ്റ ആടുകളിൽ രണ്ടെണ്ണം സംഭവസ്ഥലത്തുവെച്ചു തന്നെ ചത്തു. ഒന്നിന്റെ നില ഗുരുതരമായി തുടരുന്നു. കടിയേറ്റ മൂന്നു ആടുകളും പൂർണ്ണ ഗർഭിണികളായിരുന്നു. രണ്ടുദിവസം മുമ്പ് മാറഞ്ചേരി താമലശ്ശേരിയിൽ വിദ്യാർഥിയെയും മൂക്കുതലയിൽ കച്ചവടക്കാരനെയും തെരുവുനായ കടിച്ചിരുന്നു. ഏറെക്കാലമായി മാറഞ്ചേരിയിലും പരിസരപ്രദേശങ്ങളിലും തെരുവുനായ് കളുടെ ആക്രമണം വർധിച്ചുവരുന്നുണ്ട്.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

0 Comments