Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

റേഷൻ വ്യാപാരിക്ക് ചാക്കേരി നൽക്കികൊണ്ട് യൂത്ത് കോൺഗ്രസ്സ് പെരുമ്പടപ്പ് മണ്ഡലം കോൺഗ്രസ്റ്റ് കമ്മറ്റി പ്രതിഷേധിച്ചു.


കേരളത്തിലെ റേഷൻ സംവിധാനത്തെ തകർക്കുന്ന സർക്കാർ നയത്തിൽ പ്രതിഷേധിച്ച് റേഷൻ വ്യാപാരിക്ക് ചാക്കേരി നൽക്കികൊണ്ട് യൂത്ത് കോൺഗ്രസ്സ് പെരുമ്പടപ്പ് മണ്ഡലം കോൺഗ്രസ്റ്റ് കമ്മറ്റി പ്രതിഷേധിച്ചു. 

മാസങ്ങളായി റേഷൻ കടകളിൽ ചാക്കേരിക്ക് പകരം നൽക്കുന്നത് പച്ചേരി മാത്രമാണ്. കൂടാതെ റേഷൻ കടയുടെ പ്രവർത്തന സമയം ചുരുക്കി ഒരു നേരമാക്കിയിരിക്കുകയാണ്. ഒരോ ദിവസവും സാധാരണക്കാർ റേഷൻ കടയിലേക്ക് വരുമ്പോൾ കട തന്നെ അടഞ്ഞുകിടക്കുകയാണ്. കൈ വെച്ചാൽ മെഷ്യൻ വർക്കാവുന്നില്ല. മൊബൈലിൽ OTP വന്നില്ലെങ്കിൽ പച്ചേരി പോലും കിട്ടാതെ ആളുകൾ മടങ്ങുകയാണ്. അതും കൂടാതെ സ്വമേധയാ കാർഡ് തരം മാറ്റാൻ സപ്ലൈ ഓഫിസിൽ പോയാൽ അപമാനിക്കുകയും പതിനായിരങ്ങൾ ഫൈൻ അടകേണ്ട അവസ്ഥ. പൊതു വിതരണ സമ്പ്രദായത്തെ കരുതി കൂട്ടി തകർക്കുകയാണ് കേന്ദ്ര സംസ്ഥാന സർക്കാറുകൾ .സംസ്ഥാനത്തെ പൊതുവിപണിയിലെ വിലക്കയറ്റത്തെ പിടിച്ചു നിർത്തുന്ന പ്രധാന ഘടകം വ്യാപകമായ റേഷൻ സംവിധാനമാണ്. അതുകൊണ്ട് തന്നെ, റേഷൻ വ്യാപാര മേഖലയിൽ രൂപപ്പെടുന്ന ചെറിയ പ്രതിസന്ധി പോലും കേരളത്തിൽ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചേക്കാം. ഇത്തരം സാഹചര്യത്തിലാണ് യൂത്ത് കോൺഗ്രസ് പ്രതീകാത്മക സമരം നടത്തിയത്. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ദിൻഷാദ്, ജയദേവ് കോടത്തൂർ, ജയപ്രസാദ് എന്നിവർ നേതൃത്വം നൽകി. വൽസല കുമാർ , വി അർ മുഹമ്മദ്, അഷറഫ് എന്നിവർ സംസാരിച്ചു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

Post a Comment

0 Comments