ജവഹർ ബാൽ മഞ്ച് യൂണിറ്റ് രൂപീകരണവും പുതുവത്സര ദിനാഘോഷവും സംഘടിപ്പിച്ചു
ഇഴുവത്തിരുത്തി മണ്ഡലം ബോട്ട്ജെട്ടി 18 -ാംവാർഡ് ജവഹർ ബാൽ മഞ്ച് രൂപീകരണവും പുതുവത്സ ദിനാഘോഷവും സംഘടിപ്പിച്ചു. യോഗത്തിൽ ജവഹർ ബാൽ മഞ്ച് പൊന്നാനി മണ്ഡലം ചീഫ് കോർഡിനേറ്റർ റഫീഖ് നെയ്തല്ലൂർ ആധ്യക്ഷം വഹിച്ചു. കെ.പി.സി സി മെമ്പർ അഡ്വ.എം എം രോഹിത്ത് ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. അഡ്വ. ശിവരാമൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കോർഡിനേറ്റർ പി.സുരേന്ദ്രൻ പുതുവത്സര ദിന സന്ദേശം നൽകി. മണ്ഡലം കോൺഗ്രസ്സ്പ്രസി. നബീൽ നെയതല്ലൂർ . അഡ്വ: സുജീർ , വാർഡ് കൗൺസിലർ പ്രിയങ്ക, വാർഡ് പ്രസി. ഷൺമുഖൻ.റസീന, കുഞ്ഞുമുഹമ്മദ് എന്നിവർ സംസാരിച്ചു. ബോക്ക് കോർഡിനേറ്റർ സോമൻ സ്വാഗതവും ശ്രുതി നന്ദിയും പറഞ്ഞു. വിദ്യാർത്ഥികൾക്കുള്ള ഫുട്ബോളും ജഴ്സിയും ചടങ്ങിൽ അഡ്വ. ശിവരാമൻ വിതരണം ചെയതു. ജവഹർ ബാൽ മഞ്ച് യൂണിറ്റ് ഭാരവാഹികളായി ശ്രീപഥ് - (പ്രസി) നന്ദഗോപൻ - (സെക്രട്ടറി ) ഇ ഷാം ( ട്രഷറർ) ദേവി കൃഷ്ണ . ശ്രീലക്ഷ്മി, സച്ചു (വൈ: പ്രസിഡന്റ് മാർ )
അനാമിക, ജിഫ്രി ൻഷാ( ജോ: സെക്രട്ടറിമാർ ) എന്നിവരെ യോഗം തെരഞ്ഞെടുത്തു. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും കോൺഗ്രസ് ജന്മദിനാ ഘോഷത്തിന്റെ ഭാഗമായ് കേക്ക് മുറിച്ചു ആഘോഷം വർണ്ണാഭമാക്കി.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

0 Comments