വെളിയങ്കോട് പഞ്ചായത്ത് മോട്ടോർ സൈക്കിൾ ഐസ് ബോക്സ് വിതരണം ചെയ്തു
വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് 2022 - 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മോട്ടോർ സൈക്കിളും , ഐസ് ബോക്സും വിതരണം ചെയ്തു .
14 മത്സ്യ വിപണന തൊഴിലാളികളായ ഗുണഭോക്താക്കൾക്ക് മോട്ടോർ സൈക്കിളും , ഐസ് ബോക്സും , നലകുന്നതിന്റെ ആദ്യ ഘട്ട ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കല്ലാട്ടേൽ ഷംസു നിർവ്വഹിച്ചു . വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മജീദ് പാടിയോടത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ , ആരോഗ്യ - വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സെയ്ത് പുഴക്കര , ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ മുസ്തഫ മുക്രിയത്ത് , ഹസീന ഹിദായത്ത് , റമീന ഇസ്മയിൽ , സബിത പുന്നക്കൽ, സുമിത രതീഷ് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ.കെ. രാജൻ എന്നിവർ സംസാരിച്ചു . മെമ്പർ താഹിർ തണ്ണിത്തുറക്കൽ സ്വാഗതവും , ഫിഷറീസ് ഓഫീസർ എ .എ സുലൈമാൻ നന്ദിയും പറഞ്ഞു .
2022 - 23 വാർഷിക പദ്ധതിയിൽ മത്സ്യ മേഖലയിൽ ഉൾപ്പെട്ടവർക്കായി വാട്ടർ ടാങ്ക് , ഐസ് ബോക്സ് , വിദ്യാർത്ഥികൾക്ക് ഫർണീച്ചർ , ലാപ്പ് ടോപ്പ് , മുറ്റത്തൊരു മീൻ തോട്ടം തുടങ്ങി പദ്ധതികൾ തൻ വർഷം നടപ്പിലാക്കുമെന്നും , 2021 - 2023 വാർഷിക പദ്ധതിയിൽ 12 മത്സ്യ തൊഴിലാളികൾക്ക് 720000 ലക്ഷം വകയിരുത്തി , വള്ളവും , വലയും നല്കിയതായും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കല്ലാട്ടേൽ ഷംസു അറിയിച്ചു .
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

0 Comments