എസ്.വൈ.എസ് മിന്നൽ പ്രകടനം നടത്തി
നവ ലിബറൽ ആശയങ്ങളും മതനിവീകരണമെന്ന പേരിൽ നടക്കുന്ന മത നശീകരണ പ്രവർത്തനങ്ങളും ഇസ്ലാമിനും പൊതുസമൂഹത്തിനും ഭീഷണി ഉയർത്തുന്ന സാഹചര്യത്തിൽ,
അവയെ സമൂഹത്തിനുമുന്നിൽ തുറന്നുകാട്ടി പ്രതിരോധിക്കുകയും ഉത്തമ ധാർമിക യൗവ്വനത്തെ സൃഷ്ടിക്കുന്നതിനും വേണ്ടി ,എസ്. വൈ. എസ്. പൊന്നാനി സോൺ ഘടകം നേതൃത്വം നൽകുന്ന യൂത്ത് പാർലമെൻ്റിൻ്റെ പ്രചരണാർത്ഥം പുത്തൻപള്ളി സെൻററിൽ പെരുമ്പടപ്പ് സർക്കിൾ എസ്. വൈ .എസ് മിന്നൽ പ്രകടനം നടത്തി.
'സാമൂഹിക വികസനം സാംസ്കാരിക നിക്ഷേപം ' എന്ന പ്രമേയത്തിൽ ഈ വരുന്ന ജനുവരി 29 ഞായറാഴ്ച ചമ്രവട്ടം ജംഗ്ഷനിൽ വെച്ചാണ് അതിവിപുലമായ രീതിയിൽ പരിപാടി നടക്കാനിരിക്കുന്നത് .
എസ് വൈ എസ് പെരുമ്പടപ്പ് സർക്കിൾ ഭാരവാഹികളായ ഫൈസൽ സഅദി , മുഹമ്മദ് റഷീദ് , മുഹമ്മദ് ഷമീം സഖാഫി,ശിഹാബ്, മുഹമ്മദ് സജീർ, അബ്ദുറഹീം, ഫാസിൽ ഖുതുബി തുടങ്ങിയവർ നേതൃത്വം നൽകി.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

0 Comments