പെരുമ്പടപ്പ് പഴയക്കാല ഓർമകൾ പുതുക്കി ചങ്ങാതിക്കുറി മൂന്നാം ഘട്ടത്തിലേക്ക്
പെരുമ്പടപ്പ് : ജാതി മത ചിന്തകൾക്കതീതമായി കക്ഷി രാഷ്ട്രീയം ഇല്ലാതെ സംഘടന വൈജാത്യങ്ങൾ മറന്ന് ചങ്ങാതിക്കുറി ശ്രദ്ധേയമാകുന്നു. രണ്ട് ഘട്ടവും വളരെ വിജയകരമായി പൂർത്തീകരിച്ച ചരിതാർഥ്യത്തോടെയാണ് മൂന്നാം ഘട്ടം പ്രരംഭം കുറിച്ചിരിക്കുന്നത്. പുത്തൻപള്ളി പ്രദേശത്തെ നൂറോളം വരുന്ന അംഗങ്ങൾ ഉൾപ്പെടുന്നതാണ് ചങ്ങാതിക്കുറി. ഇതിൽ നിന്നും മാറ്റി വെക്കുന്ന തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. മൂന്നാം ഘട്ട ചങ്ങാതിക്കുറി പുത്തൻപള്ളി മഹല്ല് പ്രസിഡന്റ് അഷറഫ് വിരിപ്പിൽ ഉത്ഘാടനം നിർവഹിച്ചു. മുഖ്യരക്ഷാധികാരി ഹുസൈൻ റംലി അധ്യക്ഷത വഹിച്ചു.
മുഹമ്മദ്‌കുട്ടി മെട്രോ, റംഷാദ് സൈബർമീഡിയ,എന്നിവർ ആശംസകൾ അറിയിച്ചു. ചങ്ങാതിക്കുറിയുടെ നവ ഭാരവാഹികളായി പ്രസിഡന്റ് ഷമീർ കുന്നനയിൽ, ജനറൽ സെക്രട്ടറി മജീദ് ആർ സി എം, ട്രെഷറർ ഷാഫി വന്നേരി, വൈസ് പ്രസിഡന്റ് സാബിർ ചങ്ങാനത്, ജോയിൻ സെക്രട്ടറി ഹംസു കിടങ്ങതേൽ, എക്സിക്യൂട്ടീവ് അംഗങ്ങളായി അബൂബക്കർ, സാദിഖ്, സുമൈർ എന്നിവരെ തെരഞ്ഞെടുത്തു.
നിയുക്ത ജനറൽ സെക്രട്ടറി മജീദ് ആർ സി എം സ്വാഗതം പറഞ്ഞ ചടങ്ങിൽ ട്രഷറർ ഷാഫി വന്നേരി നന്ദി പ്രകാശിപ്പിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

0 Comments