Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പി.ടി. മോഹനകൃഷ്‌ണൻ സ്‌മാരക പുരസ്‌കാരം രമേശ് ചെന്നിത്തല ഏറ്റുവാങ്ങി


പി.ടി. മോഹനകൃഷ്‌ണൻ സ്‌മാരക പുരസ്‌കാരം രമേശ് ചെന്നിത്തല ഏറ്റുവാങ്ങി 

എരമംഗലം: അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവും ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാനുമായിരുന്ന പി.ടി. മോഹനകൃഷ്‌ണൻ സ്‌മാരക പുരസ്‌കാരം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഏറ്റുവാങ്ങി. എരമംഗലം കിളയിൽ പ്ലാസയിൽ പ്രൊഫ. കടവനാട് മുഹമ്മദ് നഗരിയിൽ നടന്ന പി.ടി. മോഹനകൃഷ്‌ണൻ അനുസ്‌മരണ സമ്മേളനത്തിലാണ് എ.ഐ.സി.സി. ജനറൽ സെക്രട്ടറി താരിഖ് അൻവറിൽനിന്ന് രമേശ് ചെന്നിത്തല പുരസ്‌കാരം ഏറ്റുവാങ്ങിയത്. അനുസ്‌മരണ സമ്മേളനവും പുരസ്‌കാര സമർപ്പണവും താരിഖ് അൻവർ ഉദ്‌ഘാടനം ചെയ്‌തു. പി.ടി. മോഹനകൃഷ്‌ണേട്ടനും പുരസ്‌കാരം ഏറ്റുവാങ്ങുന്ന രമേശ് ചെന്നിത്തലയും പ്രവർത്തന മികവിൽ സമൂഹത്തിൽ അടയാളപ്പെടുത്തലുകൾ നടത്തിയവരാണ്. ഇന്ത്യൻ രാഷ്ട്രീയത്തിന് കേരളത്തിന്റെ സംഭാവനയാണ് രമേശ് ചെന്നിത്തലയെന്നും ദേശീയതലത്തിൽ യൂത്ത് കോൺഗ്രസിനും കോൺഗ്രസിനും നേതൃത്വം നൽകിയതിലൂടെ തെളിയിച്ചതായും അദ്ദേഹം പറഞ്ഞു. വി.എം. സുധീരൻ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് പാർട്ടിയുടെ മതേതര മുഖമായിരുന്നു പി.ടി. മോഹനകൃഷ്‌ണേട്ടനെന്ന് വി.എം. സുധീരൻ പറഞ്ഞു. കവി ആലങ്കോട് ലീലാകൃഷ്‌ണൻ പുരസ്‌കാര ജേതാവിനെ പരിചയപ്പെടുത്തി. ജാതിമത രാഷ്‌ട്രീയ വ്യത്യാസമില്ലാതെ വന്നേരിനാടിന്റെ പൊതുമുഖമായിരുന്നു പി.ടി. മോഹനകൃഷ്‌ണൻ എന്ന എല്ലാവരുടെയും മോഹനേട്ടനെന്ന് ആലങ്കോട് പറഞ്ഞു. എം.കെ. രാഘവൻ എം.പി. അനുസ്‌മരണ പ്രഭാഷണം നടത്തി. അഡ്വ. യു.എ. ലത്തീഫ്, വി.എസ്. ജോയ്, പി.കെ. കൃഷ്‌ണദാസ്‌, സി. ഹരിദാസ്, ബി.പി. നാസർ കിളയിൽ, കല്ലാട്ടേൽ ഷംസു, കെ.എം. അനന്തകൃഷ്‌ണൻ, എ.കെ. ആലി എന്നിവർ പ്രസംഗിച്ചു. 


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

Post a Comment

0 Comments