Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

രുദ്രൻ വാരിയത്തിന്റെ ''നിലാവ്'' കവിതാ സമാഹാരം പ്രകാശനം ജനവരി 26 ന്


രുദ്രൻ വാരിയത്തിന്റെ ''നിലാവ്'' കവിതാ സമാഹാരം പ്രകാശനം ജനവരി 26 ന് 

കവി രുദ്രൻ വാരിയത്തിന്റെ മുന്നാമത്തെ കവിതാ സമാഹാരമായ നിലാവ് ജനവരി 26 ന് റിപ്പബ്ലിക് ദിനത്തിൽ സീഡ് ഗ്ലോബൽ സ്കൂളിൽ വെച്ചു പ്രകാശനം ചെയ്യുമെന്ന് സംഘാടക സമിതി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 
പ്രശസ്ഥ നോവലിസ്‌റ്റ് പി സുരേന്ദ്രൻ, വി കെ ബേബി (മുൻപ്രിൻസിപ്പാൾ എം ഇ എസ്) ക്ക് പുസ്തകം കൈമാറിക്കൊണ്ട് പ്രകാശന കർമ്മം നിർവ്വഹിക്കും. തുടർന്ന്മുൻ പി എസ് സി ചെയർമാൻ സക്കീർ ഹുസൈന്‍ സദസ്സിന് കവിയെ പരിജയപ്പെടുത്തും.

പുസ്തകത്തിന് അവതാരിക എഴുതിയ സംസ്ഥാന ലൈബ്രററി കൗൺസിൽ എക്സികുട്ടീവ് അംഗം അജിത് കൊളാടി പുസ്തക പരിജയം നടത്തും. ചടങ്ങ്  പെരുമ്പടപ്പ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ: ഇ സിന്ധു ഉദ്ഘാടനം ചെയ്യും.
മാറഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് സമീറ ഇളയേടത്ത് മുഖ്യ അതിഥി ആയിരിക്കും. സഫാരി ഗ്രൂപ്പ് ചെയർമാൻ അബൂബക്കർ മഠപ്പാട്ട് കവിയെ ഉപഹാരം നൽകി ആദരിക്കും, റെഡ് പ്പെപ്പർ ഗ്രൂപ്പ് എംഡി ഷുക്കൂർ മന്നിങ്ങയില്‍, സീഡ് ഗ്ലോബൽ സ്കൂൾ പ്രിൻസിപ്പാൾ ബിജോഷ് വി.ബി, ജില്ലാ പഞ്ചായത്തംഗം എ കെ സുബൈർ, ബ്ലോക്ക് അംഗം പി നൂറുദ്ദീൻ മറ്റു സാമൂഹ്യ രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ സഫാരി ഗ്രൂപ്പ് ചെയർമാൻ മഠപ്പാട്ട് അബൂബക്കർ. സംഘാടക സമതി ചെയർമാൻ റഹ്മാൻ പോക്കർ . കൺവീനർ എം ടി നജീബ്, ഇസ്മായിൽ വടമുക്ക് , രുദ്രൻ വാരിയത്ത് എന്നിവർ പങ്കെടുത്തു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

Post a Comment

0 Comments