Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പൊന്നാനിയിൽ 151 ലൈഫ്‌ വീടുകൾ കൈമാറി


പൊന്നാനിയിൽ 151 ലൈഫ്‌ വീടുകൾ കൈമാറി

പൊന്നാനി നഗരസഭയിൽ പിഎംഎവൈ ലൈഫ് പദ്ധതിയിൽ നിർമാണം പൂർത്തിയാക്കിയ 151 വീടുകളുടെ താക്കോൽദാനം പി നന്ദകുമാർ എംഎൽഎ നിർവഹിച്ചു. കൂടാതെ, എട്ടാമത് ഡിപിആറിൽ ഉൾപ്പെട്ടവർക്കുള്ള ആദ്യഗഡു വിതരണവും ഒപ്പം പദ്ധതിയുടെ നഗരസഭാതല ഉദ്ഘാടനവും എംഎൽഎ നിർവഹിച്ചു. 

നഗരസഭാ ലൈഫ് പദ്ധതിയിലെ 9 ഡിപിആർ പ്രകാരം ആകെ 1821 കുടുംബങ്ങളാണ് ഗുണഭോക്താക്കളായുള്ളത്. പുതുതായി 151 വീടുകൾകൂടി കൈമാറിയതോടെ 1159 പേർക്ക്‌ ഭവന നിർമാണം പൂർത്തീകരിച്ചു. ഭവന നിർമാണ പദ്ധതിയിലുൾപ്പെട്ട കുടുംബങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനായി സംസ്ഥാന സർക്കാരിന്റെ സമഗ്ര പദ്ധതിയാണ് ഒപ്പം.  
പൊന്നാനി ആർവി ഹാളിൽ നടന്ന പരിപാടിയിൽ നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം അധ്യക്ഷനായി. വൈസ് ചെയർപേഴ്സൺ ബിന്ദു സിദ്ധാർഥൻ, സ്ഥിരംസമിതി അധ്യക്ഷരായ എം ആബിദ, ഒ ഒ ഷംസു, ഷീന സുദേശൻ, കൗൺസിലർ കെ രാധാകൃഷ്ണൻ,  സുനിൽ എന്നിവർ  സംസാരിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ രജീഷ് ഊപ്പാല സ്വാഗതവും നിവ്യ നന്ദിയും പറഞ്ഞു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

Post a Comment

0 Comments