NSS ക്യാമ്പുകളിലേക്ക് സ്നേഹ സമ്മാനവുമായി AISF ന്റെ കിഴങ്ങ് വണ്ടി
പൊന്നാനി AISF മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ NSS ക്യാമ്പിലേക്ക് സ്നേഹ സമ്മാനവുമായി കിഴങ്ങ് വണ്ടി പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൗദാമിനി ഫ്ലാഗോഫ് ചെയ്തു.
AISF പൊന്നാനി മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സ:ഹരിജിത്ത് സ്വാഗതം പറഞ്ഞ ചടങ്ങിൽ AISF പൊന്നാനി മണ്ഡലം സെക്രട്ടറി വാസിൽ മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു മാറഞ്ചേരി ഡിവിഷൻ ജില്ലാ പഞ്ചായത്ത് മെമ്പർ AK സുബൈർ,യുവകലാസാഹിതി പൊന്നാനി മണ്ഡലം കമ്മിറ്റി സെക്രട്ടറി പ്രഗിലേഷ് ശോഭ, രംഗനാഥൻ, CP ബാബു,, ഇസ്ഹാഖ് പുതിയിരിത്തി ,ബക്കർ പുതിയിരിത്തി എന്നിവർ സംബന്ധിച്ചു. പൊന്നാനി MES കോളേജ്, വെളിയംകോട് MTM കോളേജ്, വന്നേരി ഹയർസെക്കൻഡറി സ്കൂൾ, മാറഞ്ചേരി ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ NSS യൂണിറ്റ് ക്യാമ്പിലേക്ക് ഉപഹാരം നൽകി.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

0 Comments