KVVES പെരുമ്പടപ്പ് യൂത്ത് വിംഗ് ഫുട്ബോൾ ലീഗും ആദരവും സംഘടിപ്പിച്ചു
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (KVVES) യൂത്ത് വിംഗ് പെരുമ്പടപ്പ് യൂണിറ്റ് "ലഹരിക്കെതിരെ ഫുട്ബോൾ ലഹരി" എന്ന തലക്കെട്ടിൽ ഫുട്ബോൾ ലീഗും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച യുവ പ്രതിഭകളെ ആദരിക്കൽ ചടങ്ങും പെരുമ്പടപ്പ് C Shell ടർഫ് ഗ്രൗണ്ടിൽ സംഘടിപ്പിച്ചു. പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി: ബിനീഷ് മുസ്തഫ ഉദ്ഘാടനം നിർവ്വഹിച്ചു.
യൂത്ത് യൂത്ത് വിംഗ് പ്രസിഡന്റ് സലാഹുദ്ദീൻ സ്കൈലാർക്ക് അധ്യക്ഷത വഹിച്ചു. യുവ പ്രതിഭകളെ ആദരിക്കൽ ചടങ്ങ് കെ.വി.വി.എസ് യൂണിറ്റ് പ്രസിഡന്റ് ശ്രീ അറഫാ യൂസഫ് നിർവ്വഹിച്ചു.
യൂത്ത് വിംഗ് ട്രഷറർ സുരേഷ് പൂങ്ങാടൻ, വാർഡ് മെമ്പർ : സുനിൽദാസ് എന്നിവർ ആശംസകൾ അർപ്പിച്ചു.
സെക്രട്ടറി എം. എസ്. സെക്കീർ സ്വാഗതവും ആഷിക് അർപ്പണ നന്ദിയും അർപ്പിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.comm

0 Comments