വെൽഫെയർ പാർട്ടി വെളിയംങ്കോട് പഞ്ചായത്ത് കമ്മിറ്റി പദയാത്ര സംഘടിപ്പിച്ചു
വെളിയംങ്കോട്: ഡിസം 27, 28, 29 തിയ്യതികളിൽ മലപ്പുറത്ത് നടക്കുന്ന വെൽഫെയർ പാർട്ടി മൂന്നാം സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണാർത്ഥം വെളിയംങ്കോട് പഞ്ചായത്ത് കമ്മിറ്റി പദയാത്ര നടത്തി. ജാഥ ക്യാപ്റ്റൻ പാർട്ടിയുടെ പഞ്ചായത്ത് പ്രസിഡണ്ട് അക്ബർ എരമംഗലത്തിന് മണ്ഡലം പ്രസിഡന്റ് മുഹമ്മദ് പൊന്നാനി പതാക കൈമാറി.
സമാപന പൊതുസമ്മേളനം വെൽഫെയർ പാർട്ടി സ്റ്റേറ്റ് ജനറൽ കൗൺസിൽ അംഗം കെ കെ ഷാജഹാൻ ഉത്ഘാടനം ചെയ്തു,
രാജ്യത്തെ സാഹചര്യം അനുദിനം വഷളായിക്കൊണ്ടിരിക്കുകയാണെന്നും, സംഘ്പരിവാർ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന് രാജ്യം ഒന്നിക്കണമെന്നും
അദ്ദേഹം ആവശ്യപ്പെട്ടു,
മുഹമ്മദ് പൊന്നാനി, സിവി ഖലീൽ, പൈങ്കൽ ഹംസ, അക്ബർ എരമംഗലം എന്നിവർ സംസാരിച്ചു,
മുഹമ്മദ് മൂരിയത്ത്, അഷ്‌റഫ്, റഷീദ്, റംല മുഹമ്മദലി എന്നിവർ പദയാത്രക്ക് നേതൃത്വം നൽകി.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

0 Comments