കേരള സ്റ്റേറ്റ് കുക്കിംഗ് വർക്കേഴ്സ് യൂണിയൻ ബിരിയാണി, മന്തി ചലഞ്ച് സംഘടിപ്പിച്ചു
പൊന്നാനി :കേരള സ്റ്റേറ്റ് കുക്കിംഗ് വർക്കേഴ്സ് യൂണിയൻ പൊന്നാനി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബിരിയാണി ആന്റ് മന്തി ചലഞ്ച് സംഘടിപ്പിച്ചു.പൊന്നാനി മണ്ഡലത്തിലെ പാചക തൊഴിലാളികളുടെ ക്ഷേമത്തിന് വേണ്ടിയാണ് ചലഞ്ച് സംഘടിപ്പിച്ചത്.മലപ്പുറം ജില്ലാ പ്രസിഡന്റ് അച്യുതൻ വണ്ടൂർ പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി നൗഷാദ് കരുവാരക്കുണ്ട്,
പ്രസിഡന്റ് അബ്ദു അൽനൂർ, സെക്രട്ടറി ജയറാം മാരാത്ത്, ട്രഷറർ സി.പി. റഷീദ് പെരുമ്പടപ്പ്, സ്വാഗതസംഘം ചെയർമാൻ അയ്യൂബ്,കൺവീനർ മുഹമ്മദ് ഓളങ്ങാട്, കോ -ഓഡിനേറ്റർ ഷെരീഫ് അത്താണി, അഷ്‌റഫ് ഓളങ്ങാട് എന്നിവർ ചടങ്ങിൽ സംസാരിച്ചു. മണ്ഡലത്തിലെ പാചക തൊഴിലാളികളുടെ നേതൃത്വത്തിലായിരുന്നു ഭക്ഷണം തയ്യാറാക്കിയത്.ആയിരം കിലോ ഭക്ഷണം ആണ് പാചകം ചെയ്തത്.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

0 Comments