Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

നന്നംമുക്ക് മണ്ഡലം യൂത്ത് കോൺഗ്രസ്‌ കമ്മിറ്റി പ്രതിഷേധ സമരം നടത്തി


നന്നംമുക്ക് മണ്ഡലം യൂത്ത് കോൺഗ്രസ്‌ കമ്മിറ്റി പ്രതിഷേധ സമരം നടത്തി


റേഷൻകടകളിൽ പുഴുക്കലരി ഇല്ല,പഠനം നടത്താതെ അംഗൻവാടികളിൽ മോർട്ടിഫൈഡ് അരി വിതരണം, നിത്യോപയോഗ സാധനങ്ങളുടെ വിലയിൽ സർവകാല റെക്കോർഡ് തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുക്കൊണ്ട് അരി നൽകൂ സർക്കാറേ.... വില കുറക്കൂ സർക്കാറേ.. എന്ന മുദ്രാവാക്യം ഉയർത്തിപിടിച്ചുകൊണ്ട് നന്നംമുക്ക്  മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ സമരം നടത്തി.22/12/2022 വ്യാഴാഴ്ച 10 മണിക്ക്  ഐനിച്ചോട് റേഷൻ കട മുൻപിൽ ആണ് സമരം അരങ്ങേരിയത്.സംസ്ഥാന കേന്ദ്ര ഗവർമെന്റ്കൾ കക്കാനും വിക്കാനും ഒരു ഇടനിലക്കാർ മാത്രമായി മാറിയിരിക്കുന്നു എന്ന് സമരം വിലയിരുത്തി. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി ഇ പി രാജീവ്‌ സമരം ഉദ്ഘടനം ചെയ്തു. യൂത്ത് കോൺഗ്രസ്‌ നന്നംമുക്ക് മണ്ഡലം പ്രസിഡന്റ്‌ നിതിൻ ഭാസ്കർ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ നന്നംമുക്ക് മണ്ഡലം പ്രസിഡന്റ്‌ നാഹിർ ആലുങ്ങൾ മുഖ്യ അഥിതി ആയിരുന്നു. ഉണ്ണികൃഷ്ണൻ, മുസ്തഫ മാട്ടം തുടങ്ങിയ നേതാക്കൾ സമരത്തിന് അഭിവാദ്യം അർപ്പിച്ചു സംസാരിച്ചു.സജിൻ മാക്കാലി, കെ സി അനീഷ്, സുജീഷ് നന്നംമുക്ക്, നൂർഷാ കാഞ്ഞിയൂർ, സതീശൻ നരണിപ്പുഴ,ബാസിത്ത്, റെബീബ് തുടങ്ങിയ യൂത്ത് കോൺഗ്രസ്‌ നേതാക്കൾ സമരത്തിന് നേതൃത്വം നൽകി. രാഗി രമേശ്‌ സ്വാഗതവും സിദ്ധിഖ് നന്ദിയും അറിയിച്ചു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

Post a Comment

0 Comments