ഗ്രാമവേദി കലാം സാംസ്‌കാരിക സമിതി സാംസ്‌കാരിക സമുച്ചയത്തിന്റെ ശിലാസ്ഥാപനം നടത്തി
ഗ്രാമവേദി കലാ സാംസ്‌കാരിക സമിതി കൊഴപ്പാമഠം സഖാവ് ബിജു സ്മാരക മന്ദിരത്തിന്റെ ശിലാസ്ഥാപനം ഇന്ന് കാലത്ത് പ്രദേശത്തെ രാഷ്ട്രീയ സാംസ്‌കാരിക സാമുദായിക നേതാക്കളുടെയും പൗര പ്രമുഖരുടെയും ഗ്രാമവേദി പ്രവത്തകരുടെയും സാന്നിധ്യത്തിൽ സഖാവ് ബിജുവിന്റെ അമ്മ ശ്രീ ശ്രീമതി നിർവഹിച്ചു. നിർമാണ പ്രവർത്തികൾ തുടങ്ങിയ ബിജു സ്മാരക മന്ദിരത്തിൽ സാംസ്‌കാരിക കേന്ദ്രം , പി എസ് സി കോച്ചിങ്ങ്, ആരോഗ്യ കേന്ദ്രം , സേവാ കേന്ദ്രം, വായനശാല എന്നിങ്ങനെ നാടിന്റെ പുരോഗതിക്കായുള്ള ഏല്ലാ മേഖലകളെയും ഉൾക്കൊള്ളിക്കാൻ ആണ് ഉദ്ദേശിക്കുന്നത് എന്ന് ഗ്രാമവേദി കലാ സാംസ്‌കാരിക സമിതി ഭാരവാഹികൾ അറിയിച്ചു.
ശിലാസ്ഥാനത്തോട് അനുബന്ധിച്ച് കഴിഞ്ഞ ഞായറാഴ്ച ഹ്യൂമാനിറ്റി ലാബ് മാവിൻചുവടും ഗ്രാമവേദിയും സംയുകതമായി സഖാവ് ബിജു നഗറിൽ നടത്തിയ സൗജന്യ ജീവിത ശൈലീ രോഗ നിർണയ ക്യാമ്പ് വൻപിച്ച ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധയാകർഷിച്ചിരുന്നു. ഇരുന്നൂറോളം പേര് കൊളെസ്ട്രോൾ , ബ്ലഡ് പ്രഷർ, ഷുഗർ ടെസ്റ്റുകൾ നടത്തി. കില ജൻഡർ ട്രെയ്‌നിനെർ അനിത ബാബുരാജ് ഉത്ഘാടനം നിർവഹിച്ച ക്യാമ്പിൽ ഗ്രാമവേദി സെക്രട്ടറി അരുൺ സ്വാഗതവും, പുന്നയൂർക്കുളം പഞ്ചായത്ത് മൂന്നാം വാർഡ് മെമ്പറും വികസന കാര്യാ സ്റ്റാന്റിംഗ് കമ്മിറ്റ ചെയര്പേഴ്സണുമായ ശ്രീമതി പ്രേമ സിദ്ധാർത്ഥൻ അധ്യക്ഷതയും വഹിച്ചു. രവി അരിമ്പിൽ, ബിജു ശർമ്മ, അജയൻ കരിപ്പോട്ട്, DYFI കൊഴപ്പമഠം യൂണിറ്റ് സെക്രട്ടറി അഖിൽ എന്നിവർ ആശംസകൾ നേർന്നു. ഗ്രാമവേദി ട്രെഷറർ രഞ്ജിത്ത് നന്ദിയും അറിയിച്ചു. പ്രതിഫലേച്ഛയില്ലാതെ ഗ്രാമവേദിയോട് തോളോട് തോൾ ചേർന്ന് എല്ലാ സഹകരണവും നൽകിയ ഹ്യൂമാനിറ്റി ലാബ് ജീവനക്കാർക്ക് ഗ്രാമവേദി മെമ്പർ ഷാബു മൊമെന്റോ കൈമാറി.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

0 Comments