പഠാന്തരങ്ങളുടെ നൂറാമത് അധ്യായം ആഘോഷിച്ചു.
സാമൂഹിക സാംസ്കാരിക ജീവകാരുണ്യ പ്രവർത്തന രംഗത്ത് 15 വർഷമായി പുന്നയൂർകുളത്ത് സജീവ സാന്നിധ്യമായ സ്മരണ ചാരിറ്റബിൾ ട്രസ്റ്റ് മാസം തോറും നടത്തിവരുന്ന സൗഹൃദസദസ്സ്-പഠാ ന്തരങ്ങളുടെ നൂറാമത് അധ്യായം പുന്നയൂർകുളം കമല സുരയ്യ സ്മാരക മന്ദിരത്തിൽ വെച്ച് ആഘോഷിച്ചു. പാഠാന്തരങ്ങൾ 100ആം വാർഷിക ആഘോഷം ഉത്ഘാടനം ചെയ്തുകൊണ്ട് ശ്രീ. ആലംകോട് ലീലകൃഷ്ണൻ മലയാളത്തിന്റെ പാട്ടും കവിതയും എന്ന വിഷയം അവതരിപ്പിച്ചു സംസാരിച്ചു. ഈ യോഗത്തിൽ വെച്ച് ശ്രീ. ആലംകോട് ലീലകൃഷ്ണൻ നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥിക്കുള്ള വത്സല നാഴിയത്ത് എൻ ഡോവ്മെന്റ് വടക്കേക്കാട് സ്വദേശി മുഹമ്മദ്‌ജാസിമിന് നൽകി. സ്മരണ അംഗങ്ങളുടെ മക്കളിൽ MBBS, BDS പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച ആതിര ജനാർദ്ദനൻ, മുഹമ്മദ് ജാമി മനാഫ് എന്നിവരെയും പാഠാന്തരങ്ങൾ ഏറ്റവും കൂടുതൽ അധ്യാങ്ങളിൽ പങ്കെടുത്ത വരെയും ആദരിച്ചു. യോഗത്തിൽ സ്മരണ സെക്രട്ടറി എ. കെ. സതീഷ്കുമാർ സ്വാഗതം പറഞ്ഞു, സ്മരണ ചെയർമാൻ സജീവ് കരുമാലിക്കൽ ആദ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ജാസ്മിൻ ഷഹീർ, വാർഡ് മെമ്പർ ശ്രീ ഗോകുൽ അശോകൻ, തോയ്യിബ് എന്നിവർ ആശംസകൾ അർപ്പിച്ചു. സ്മരണ ട്രഷറർ രാജേഷ് കാടാമ്പുള്ളി നന്ദി രേഖപ്പെടുത്തി.ഇതിനോടാനുബന്ധിച്ചു പുന്നയൂർകുലത്തെ മുതിർന്ന പൗരന്മാരെ ഉണർവിന്റെയും ഉന്മേഷത്തിന്റെയും തലങ്ങളിലേക്ക് ഉയർത്തുന്നതിനായി സ്മരണ തുടങ്ങിവെച്ച മുതിർന്ന പൗരന്മാരുടെ സുകൃതസംഗമത്തിന്റെ അഞ്ചാം വാർഷികവും സ്മരണയുടെ അംഗങ്ങളുടെ കുടുംബ സംഗമവും നടത്തി. സുകൃതസംഗമം സ്മരണയുടെ സ്ഥാപക ചെയർമാൻ ശ്രീ. ഉമ്മർ അറക്കൽ ഉത്ഘാടനം ചെയ്തു. മുഹമ്മദ് ഷെരിഫ് സ്വാഗതം പറഞ്ഞു, സി. പി. സുന്ദരേശൻ ആദ്യക്ഷത വഹിച്ചു. സുകൃതസംഗമത്തിൽ ഷബീത മുജീബ് മാനസിക ആരോഗ്യം എന്ന വിഷയത്തിലും,Dr അശ്വതി അശോക് വയോജനങ്ങളുടെ ആരോഗ്യ പ്രശ്നങ്ങൾ എന്ന വിഷയത്തിലും ക്ലാസ്സ് എടുത്തു. സ്മരണ അംഗങ്ങളുടെയും, കുട്ടികളുടെയും കലാപരിപാടികളും അരങ്ങേറി. സുകൃതസംഗമത്തിന് ജനാർദ്ദനൻ ഇളയാട്ട് നന്ദി രേഖപ്പെടുത്തി
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

0 Comments