കോൺഗ്രസ്സ് ജൻമദിനത്തിൽ മുതിർന്ന പ്രവർത്തകർക്ക് ആദരം
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ജൻമദിന ആഘോഷത്തിന്റെ ഭാഗമായാണ് വെളിയംകോട് മണ്ഡലം കോൺഗ്രസ് കമ്മറ്റി പഴയകാല മുതിർന്ന സജീവ കോൺഗ്രസ് പ്രവർത്തകരെ ആദരിച്ചത്. മണ്ഡലം പ്രസിഡണ്ട് നവാസ് സെൻസികിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം പഞ്ചായത്ത് പ്രസിഡണ്ട് ഷംസു കല്ലാട്ടേൽ ഉൽഘാടനം ചെയ്തു. പി.റംഷാദ്, മജീദ് പാടിയോടത്ത്, അനന്തകൃഷ്ണൻ മാസ്റ്റർ, അബൂബക്കർ , വിനു എരമംഗലം, ഷിബു കളത്തിൽ പടി തുടങ്ങിയവർ പങ്കെടുത്തു. വയോധികരായ പ്രവർത്തകരെ വീടുകളിലെത്തി ആദരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

0 Comments