ബഹുജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ലഹരി വിരുദ്ധ സംഗമം.
എരമംഗലം : തണൽ വെൽഫെയർ സൊസൈറ്റി എരമംഗലം കിളിയിൽ പ്ലാസ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ ജനകീയ സംഗമം ഒരു നാടിൻ്റെ ലഹരിക്കെതിരായ ശക്തമായ മുന്നറിയിപ്പായി. ജാതി മത ഭേദമന്യേ ആയിരത്തിലധികം പേർ പങ്കെടുത്ത സംഗമം തിരൂർ സിവിൽ എക്സൈസ് ഓഫീസറും വിമുക്തി കോഡിനേറ്ററുമായ പി.പി.പ്രമോദ് ഉൽഘാടനം ചെയ്തു. തണൽ പ്രസിഡണ്ട് എം.സി.നസീർ അധ്യക്ഷത വഹിച്ച സംഗമത്തിൽ പ്രമുഖ മോട്ടിവേഷണൽ സ്പീക്കറും ലഹരിവിരുദ്ധ പരിപാടികളിലെ സ്ഥിരസാന്നിധ്യവുമായ ഫിലിപ്പ് മമ്പാടും മഹേഷ് ചിത്രവർണവും ചേർന്നവതരിപ്പിച്ച ലഹരിക്കെതിരെ വാക്കും വരയും പരിപാടി സദസ്സിൻ്റെ മുക്തകണ്ഠമായ പ്രശംസ പിടിച്ചു പറ്റി. സംഗമത്തിൽ പങ്കെടുത്ത മുഴുവൻ പേരും എല്ലാ തരം ലഹരി വസ്തുക്കളിൽ നിന്നും വിട്ടു നിൽക്കുമെന്നും ലഹരിക്കെതിരായി സാധ്യമാകും വിധമുള്ള പ്രതിരോധം തീർക്കുമെന്നും പ്രതിജ്ഞയെടുത്തു . തണൽ പ്രവർത്തക സമിതിയംഗം ശൈമയൂനുസിൻ്റെ പ്രാർത്ഥനാ ഗാനത്തോടെ ആരംഭിച്ച പരിപാടിയിൽ ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം സംസ്ഥാന സമിതിയംഗം സി.വി.ജമീല സമാപന പ്രഭാഷണം നിർവഹിച്ചു. മലർവാടി ബാലസംഘം സംസ്ഥാന സമിതിയംഗം അബ്ദു റഹ്മാൻ മമ്പാട് കുട്ടികൾക്ക് ആകർഷവും ആശ്ചര്യജനകവുമായ രീതിയിൽ മാജിക് ഷോ അവതരിപ്പിച്ചു. സംഗമാനന്തരം തണൽ കുടുംബാംഗങ്ങൾ അണിനിരന്ന ലഹരി വിരുദ്ധ സന്ദേശ യാത്ര നാടിന് പുതിയ അനുഭവമായി.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

0 Comments