Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പൊന്നാനി നഗരസഭയിലെ തൊഴിൽ സഭകൾക്ക് തുടക്കം


പൊന്നാനി നഗരസഭയിലെ തൊഴിൽ സഭകൾക്ക് തുടക്കം

പൊന്നാനി:പ്രാദേശികതലത്തിൽ തൊഴിൽ അന്വേഷകരെ തൊഴി ദാതാക്കളുമായി ബന്ധിപ്പിക്കുന്നതിനുള്ള തൊഴിൽ സഭകൾക്ക് പൊന്നാനി നഗരസഭയിൽ തുടക്കമായി. സംസ്ഥാന സർക്കാരിന്റെ എന്റെ തൊഴിൽ എന്റെ അഭിമാനം പോർട്ടലിൽ രജിസ്റ്റർ ചെയ്തു തൊഴിലന്വേഷകർക്കും സംരംഭങ്ങൾ ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്കുമായാണ് തൊഴിൽ സഭ സംഘടിപ്പിക്കുന്നത്.

പങ്കെടുക്കുന്നവരുടെ അഭിരുചിക്കനുസരിച്ചുള്ള തൊഴിൽ മേഖലകളിലേക്ക് ബന്ധിപ്പിക്കുന്നതിനുള്ള അവസരം ഒരുക്കുകയാണ് തൊഴിൽ സഭയുടെ ലക്ഷ്യം. നഗരസഭയുടെ ആഭിമുഖ്യത്തിൽ അഞ്ച് തൊഴിൽ സഭകളാണ് സംഘടിപ്പിക്കുന്നത്.

ബാങ്ക് പ്രതിനിധികൾ, വ്യവസായ വകുപ്പ് ഉദ്യോഗസ്ഥർ, ദേശീയ നഗര ഉപജീവന മിഷൻ പ്രതിനിധികൾ, കുടുംബശ്രീ മിഷൻ  പ്രതിനിധികൾ, സംരംഭകർ തുടങ്ങിയവർ പങ്കെടുത്താണ് നഗരസഭയിലെ ആറ് മുതൽ 14 വരെയുള്ള വാർഡുകളിലെ തൊഴിലന്വേഷകർക്കും സംരംഭങ്ങൾ ആരംഭിക്കുന്നവർക്കുമായാണ് ആദ്യ തൊഴിൽ സഭ സംഘടിപ്പിച്ചത്. രണ്ടാമത് തൊഴിൽ സഭ തൃക്കാവ് മാസ് ഓഡിറ്റോറിയത്തിൽ നടക്കും.

ചമ്രവട്ടം ജംങ്ഷനിലെ ആർ. വി പാലസ് ഓഡിറ്റോറിയത്തിൽ നടന്ന തൊഴിൽ സഭ നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ അധ്യക്ഷയായി. നഗരസഭാ സ്ഥിരം സമിതി അധ്യക്ഷരായ എം. ആബിദ, രജീഷ് ഊപ്പാല, ഷിനാസുദേശൻ, വാർഡ് കൗൺസിലർ എ. അബ്ദുൾ സലാം, കില പ്രതിനിധികളായ ശശിധര ൻ,ഷിഹാബ്, കുടുംബശ്രീ സി.ഡി. എസ് ചെയർപേഴ്സൺമാരായ ധന്യ, ആയിഷ, നഗരസഭാ സുപ്രണ്ട് അഭിലാഷ് തുടങ്ങിയവർ സംബന്ധിച്ചു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

Post a Comment

0 Comments