കുന്നംകുളം നിയോജക മണ്ഡലത്തിലെ പണി പൂർത്തീകരിച്ച അക്കിക്കാവ്-കടങ്ങോട്-എരുമപ്പെട്ടി റോഡ് ഡിസം.27ന് ഉച്ചയ്ക്ക് 12.30ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നാടിന് സമർപ്പിക്കും. ഉദ്ഘാടനത്തിന് മുന്നോടിയായി എ സി മൊയ്തീൻ എംഎൽഎയുടെ അധ്യക്ഷതയിൽ സംഘാടക സമിതി യോഗം ഇന്ന് (ഡിസം. 20 ) വൈകീട്ട് അഞ്ച് മണിക്ക് കടങ്ങോട് പാറപ്പുറം വായനശാലയിൽ ചേരും.
കുന്നംകുളം നിയോജക മണ്ഡലത്തിലെ ആദ്യ കിഫ്ബി പ്രവൃത്തിയാണിത്. 14.34 കോടി രൂപയാണ് റോഡിന്റെ നവീകരണ പ്രവര്ത്തനങ്ങള്ക്കായി വിനിയോഗിച്ചത്. 9.40 കിലോമീറ്റര് നീളത്തിലും 8 മുതല് 10 മീറ്റര് വരെ വീതിയിലുമാണ് റോഡിന്റെ നവീകരണ പ്രവര്ത്തനങ്ങള് നടത്തിയിട്ടുള്ളത്. ഹൈടെക്ക് റോഡിനൊപ്പം 29 ഓളം കലുങ്കുകളും മൂന്ന് കിലോമീറ്ററില് കാനകളും നിര്മ്മിച്ചിട്ടുണ്ട്. മഴവെള്ളത്തിന്റെ ഒഴുക്ക് സുഖമമാക്കാന് വേണ്ട നടപടികളും സ്വീകരിച്ചിട്ടുണ്ട്.
ഗതാഗത യോഗ്യമല്ലാത്തതും വീതികുറഞ്ഞതുമായ അക്കിക്കാവ് -കടങ്ങോട് എരുമപ്പെട്ടി-റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് പ്രദേശവാസികളുടെ ദീര്ഘനാളത്തെ ആവശ്യമായിരുന്നു. മുന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്ന എ സി മൊയ്തീന് എംഎല്എ ഇടപെട്ടാണ് റോഡിന്റെ നവീകരണ പ്രവര്ത്തനങ്ങള്ക്ക് തുടക്കം കുറിച്ചത്.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

0 Comments