ആക്രമണമഴിച്ചു വിട്ട കുറുക്കനെ പിടികൂടാൻ ഫോറസ്റ്റ് വകുപ്പ് പരിശോധന നടത്തി
വെളിയങ്കോട് മേഖലകളിൽ കഴിഞ്ഞ ദിവസങ്ങളിൽ ആക്രമണമഴിച്ചു വിട്ട കുറുക്കനെ പിടികൂടാൻ ജില്ല ഫോറസ്റ്റ് വകുപ്പിൻ്റെ തീരുമാനം .ഇതിൻ്റെ ഭാഗമായി അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി
മനുഷ്യർക്ക് നേരെയും, മൃഗങ്ങൾക്ക് നേരെയും ആക്രമണമഴിച്ചു വിട്ട കുറുക്കനെ പിടികൂടി കൊല്ലുന്നതിൻ്റെ ഭാഗമായാണ് ഫോറസ്റ്റ് സംഘം പരിശോധന നടത്തി.വെളിയങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റിൻ്റെ അപേക്ഷ പ്രകാരം നിലമ്പൂർ സൗത്ത് ഡി.എഫ്.ഒ പ്രവീണിൻ്റെ നിർദ്ദേശപ്രകാരമാണ് ഫോറസ്റ്റ് സംഘം ആക്രമണമുണ്ടായ സ്ഥലങ്ങളിൽ സന്ദർശനം നടത്തിയത്. കുറുക്കൻ്റെ കടിയേറ്റവരേയും സംഘം സന്ദർശിച്ച് വിവരങ്ങൾ ചോദിച്ചറിഞ്ഞു. കുറുക്കൻ ശല്യം കുറക്കുന്നതിന് വേണ്ടി ഇവയെ കൊല്ലുന്നതിന് ജില്ലാ ഫോറസ്റ്റ് ഓഫീസിൽ നിന്ന് അനുമതി തേടും.വെളിയങ്കോട് പഞ്ചായത്തിലെ എട്ടാം വാർഡ് എരമംഗലം താഴത്തേൽ പടി ,പുഴക്കര ഭാഗങ്ങളിലാണ് കുറുക്കൻ്റെ ആക്രമണം നടന്നത്. കുറുക്കന്റെ കടിയേറ്റ് 15 പേർ ചികിത്സയിലാണ്. 12 മൃഗങ്ങൾക്കും കടിയേറ്റിരുന്നു. നിലമ്പൂർ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എ .ഷിഹാൻ, ബീറ്റ് ഓഫീസർ എം.മണികണ്ഠൻ, ആർ.എം ബിജിൻ, കെ.മണികണ്ഠ കുമാർ, അജി കോലളമ്പ് എന്നിവരുടെ നേതൃത്വത്തിലാണ് സന്ദർശിച്ചത്.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

0 Comments