125 ലധികം സിനിമകളിൽ വിഷ്വൽ എഫക്ട്സ് ഒരുക്കി മൂക്കുതല സ്വദേശി ഇന്ദ്രജിത്.
അഞ്ചിലധികം ഭാഷകളിലായി നൂറ്റി ഇരുപത്തി അഞ്ചിലധികം സിനിമകളിൽ വിഷ്വൽ എഫക്ട്സ് വിഭാഗം കൈകാര്യം ചെയ്ത് സിനിമാ മേഖലയിലെ നൂതന സാങ്കേതിക രംഗത്ത് ഏറെ ശ്രേദ്ധേയനായി മാറി മൂക്കുതല സ്വദേശി ഇന്ദ്രജിത്ത് ഉണ്ണി പാലിയത്ത്. റിലീസ് ചെയ്ത മലയാള ചിത്രങ്ങളിൽ കൊത്ത്, തല്ലുമാല, കുറ്റവും ശിക്ഷയും, ലവകുശ, ഭീഷ്മപർവ്വo ഉൾപ്പെടെ നിരവധി ചിത്രങ്ങളിൽ ഇന്ദ്രജിത്തിന്റെ നാമം ടൈറ്റിലിൽ കാണാം. പ്രമുഖരായ സംവിധായകർക്കൊപ്പം എറണാകുളം ആസ്ഥാനമാക്കി IVFX സ്റ്റുഡിയോയിലാണ് തന്റെ പുതിയ ചലചിത്രങ്ങളുടെ അണിയറ പ്രവർത്തനങ്ങൾ നടന്നു വരുന്നത്. കൂടാതെ ഒട്ടനവധി പരസ്യ ചിത്രങ്ങളുടെയും എസ്കേപ്പ് ഫ്രം ബ്ലാക് വാട്ടർ എന്ന ഹോളിവുഡ് സിനിമയുകയും ഭാഗമാവാൻ ഇദ്ദേഹത്തിന് സാധിച്ചു. പത്രപ്രവർത്തകൻ കൂടിയായ KPS ഉണ്ണി ഉമാദേവി ദമ്പതികളുടെ മകനാണ് ഇന്ദ്രജിത് ഉണ്ണി പാലിയത്ത്.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

0 Comments