Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പുന്നയൂർക്കുളത്തെ സാംസ്കാരിക നിലയം യാഥാർത്ഥ്യമാകുന്നു



പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തിലെ ആർട്ട് ഗ്യാലറിയോട് കൂടിയ സാംസ്കാരിക നിലയം യാഥാർത്ഥ്യമാകുന്നു. 1.43 കോടി രൂപ റർബ്ബൺ മിഷൻ ഫണ്ട് ഉപയോഗിച്ചാണ് സാംസ്കാരിക നിലയവും ആർട്ട് ഗ്യാലറിയും യാഥാർത്ഥ്യമാക്കുന്നത്. സാംസ്കാരിക നിലയത്തിന്റെ നിർമ്മാണം അന്തിമഘട്ടത്തിലാണ്.
സാംസ്കാരിക പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനുമായി
അണ്ടത്തോട് 18-ാം വാർഡിലാണ് സാംസ്കാരിക നിലയം ഒരുങ്ങുന്നത്. പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തിൽ ഏറ്റവും കൂടുതൽ കാലം പഞ്ചായത്ത് പ്രസിഡന്റായിരുന്ന വി പി മാമ്മുവിന്റെ സ്മരണാർത്ഥമാണ് സാംസ്കാരിക നിലയം.
ആധുനിക സൗകര്യങ്ങളോടെയുള്ള ഇരുനില കെട്ടിടത്തിൽ 300 ഓളം പേർക്ക് പങ്കെടുക്കാവുന്ന വിവാഹ മണ്ഡപത്തിനുള്ള സൗകര്യവും ഒരുക്കുന്നുണ്ട്.
കെട്ടിടത്തിന്റെ ഫർണീച്ചർ, ഇന്റീരിയൽ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് പഞ്ചായത്ത്. പഞ്ചായത്ത് ഫണ്ടിൽ നിന്ന് മൂന്ന് പദ്ധതികളിലായി 23 ലക്ഷം രൂപ ഇന്റീരിയർ വർക്ക് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്ക് അനുവദിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷെഹീർ പറഞ്ഞു. 18 വർഷം മുമ്പാണ് സാംസ്കാരിക നിലയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. പിന്നീട് പല സാങ്കേതിക കാരണങ്ങളാലും കെട്ടിടത്തിന്റെ പണി മന്ദഗതിയിലാവുകയായിരുന്നു


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌ ഒരു ദേശത്തിന്‍റെ ശബ്ദം കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും ഗ്രൂപ്പിൽ അംഗമാകാൻ👇 https://chat.whatsapp.com/GmPfhSxyDC68doCejgGqum YouTube: https://www.youtube.com/realmediachannel Facebook: https://www.facebook.com/realmediachannel/ Website: www.realmediachannel.com




Post a Comment

0 Comments