യുവമോർച്ച പ്രതിക്ഷേധ വാഴകൾ നട്ടു.
ആൽത്തറ -പനന്തറ റോഡിന്റെ ശോചനീയ അവസ്ഥയിൽ യുവമോർച്ച പുന്നയൂർകുളം ഈസ്റ്റ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മരണ കുഴികളിൽ യുവമോർച്ച പ്രതിക്ഷേത വാഴകൾ നട്ടു.
യുവമോർച്ച പുന്നയൂർകുളം ഈസ്റ്റ് ഏരിയ ജനറൽ സെക്രട്ടറി ഗോകുൽ കുന്നത്തൂർ സ്വാഗതം പറഞ്ഞ സമരപരിപാടിയിൽ യുവമോർച്ച പുന്നയൂർകുളം ഈസ്റ്റ് പ പ്രസിഡന്റ് ജിഷ്ണു കടിക്കാട്
അധ്യക്ഷൻ ആയി. നിഖിൽ കൊട്ടിലിങ്ങൽ നന്ദി പറഞ്ഞു.
ഗുരുവായൂർ MLA
എൻ കെ അക്‌ബർ കരാറുകാരുമായുള്ള പടല പിണക്കങ്ങൾ അവസാനിപ്പിക്കണം എന്നും റോഡിലെ മരണ കുഴികൾക്ക് ഉടൻ പരിഹാരം കാണണമെന്നും യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് ഗോകുൽ അശോകൻ പറഞ്ഞു.
2 വർഷത്തോളം ആയി ആൽത്തറ -പനന്തറ റോഡ് തകർന്ന് കിടക്കുന്നതെന്നും നാളിതുവരെ ഈ റോഡ് നന്നാകാൻ യാതൊരു വിധ ശ്രമവും ഉണ്ടായതായി കാണുന്നില്ല എന്നും അഴിമതിയുടെ കമ്മീഷൻ തുക പങ്കുവെക്കുന്നതിലുള്ള തർക്കമാണോ റോഡ് നിർമ്മാണത്തിന് തടസ്സം നിൽക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്നും ബിജെപി ആരോപിച്ചു. വരും നാളുകളിൽ റോഡുകളുടെ ശോചനീയ അവസ്ഥ പരിഹരിക്കാൻ അധികൃതർ തയ്യാറായില്ല എങ്കിൽ നിയമപരമായും കൂടുതൽ സമരപരിപാടികളുമായും ബിജെപി നിലകൊള്ളുമെന്നും ബിജെപി ഈസ്റ്റ് ഏരിയ പ്രസിഡന്റ് സുമേഷ് കടിക്കാട് പറഞ്ഞു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments