മാറഞ്ചേരി മൈത്രി വായനശാല കെ. ദാമോദരൻ അനുസ്മരണ പ്രഭാഷണം സംഘടിപ്പിച്ചു.
സംസ്ഥാ ലൈബ്രററി കൗൺസിലിന്റെ വായനപക്ഷാചരണത്തോടനുബന്ധിച്ചു മാറഞ്ചേരി മൈത്രി വായനശാല കെ. ദാമോദരൻ അനുസ്മരണ പ്രഭാഷണം സംഘടിപ്പിച്ചു.
പ്രശസ്ത നോവലിസ്റ്റ് ശ്രീ നന്ദൻ അനുസ്മരണ പ്രഭാഷണം നിർവഹിച്ചു
പാട്ടബാക്കി, രക്തപാനം തുടങ്ങിയ നാടകങ്ങളിലൂടെ നവോത്ഥനാ രാഷ്ട്രീയ രംഗത്ത് മികച്ച മുന്നേറ്റം നടത്തി സർഗ്ഗത്മകമായ പോരാട്ടത്തിന് നേതൃത്വം കൊടുത്ത മഹാപ്രതിഭയാണ് കെ ദാമോദരൻ അതുപോലെ ഗ്രന്ഥശാല പ്രവർത്തന രംഗത്ത് പകരം വെക്കാനില്ലാത്ത പ്രവർത്തനത്തിന് തുടക്കം കുറിച്ചപ്രതിഭ കൂടിയാണ് കെ ദാമോദരൻ ജൂൺ 19 ന് നടന്ന വായനാ ക്വിസ്സ്, മത്സരത്തിൽ പങ്കെടുത്ത കുട്ടികൾക്ക് ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് മെമ്പർ വാസുദേവൻ നമ്പൂതിരി സമ്മാനദാനവും, സർട്ടിഫിക്കറ്റ് വിതരണവും നിർവഹിച്ചു..ചടങ്ങിൽ പ്രളയം എന്ന കവിത ശ്രേയാ മോഹൻദാസ് ആലപിച്ചു...
കരീം ഇല്ലത്തേൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സലാം മലയം കുളത്തേൽ,കവിയുംവായനശാല രക്ഷധികാരിയുമായ രുദ്രൻ വാരിയത്ത്. എ ടി അലി, സബിത , രാജൻ കെ പി. നാസർ മാസ്റ്റർ, കരീം മാസ്റ്റർ .അജിത, ഹരിത തുടങ്ങിയവർ ആശംസകൾ നേർന്നു....
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments